പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്ത് പോലീസ്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് ടീന ജോസിനെതിരെ കേസെടുത്തത്. സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്ന ടീന ജോസിനെ 2009ൽ പുറത്താക്കിയിരുന്നു. സഭാ നടപടികൾക്ക് വിധേയയായതോടെയാണ് ടീന ജോസിന് അംഗത്വം നഷ്ടപ്പെട്ടത്. ടീന ജോസിന്‍റെ കൊലവിളി പരാമർശംതദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന…

