ഉത്സവത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്ന് മാസങ്ങൾക്ക് ശേഷം യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
തൃശൂര്‍: ഉത്സവത്തിനിടെ പതിനെട്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ഒളിവിലായിരുന്ന ബിജെപി പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. പീഡനം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ജനുവരി 10നാണ് സുബിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിന്‍ ഒളിവില്‍…

