ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; രണ്ട് എംപിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി രണ്ട് എംപിമാർ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലോക്സഭാംഗങ്ങളാണ് ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ നിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപി രാഹുൽ കസ്‌വാൻ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബ്രിജേന്ദ്ര സിങ് അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര…

Read More

പോർച്ചുഗീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി ടൊവിനോ തോമസ്, ഇന്ത്യൻ നടന് ഈ പുരസ്‌കാരം ലഭിക്കുന്നതിതാദ്യം

പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ടോവിനോ തോമസ്. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019…

Read More

കടപ്പനയിലെ ഇരട്ടക്കൊല തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കട്ടപ്പനയിലെ ഇരട്ടക്കൊല; വീടിന്‍റെ തറ കുഴിച്ച് പരിശോധിച്ച പൊലീസ് ഞെട്ടി, തലയോട്ടിയും അസ്ഥികളും കണ്ടെത്തി.കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. വിജയനെ കൊന്ന് മുറിക്കുള്ളില്‍ കുഴിച്ചിട്ടെന്നാണ് പ്രതിയുടെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിൽ നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.പാന്‍റ്സ്, ഷര്‍ട്ട്, ബെല്‍റ്റ്…

Read More

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് റോഡ് ഷോ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തിൽ എത്തിയത്. ആഴ്ചകൾക്കകമാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദർശനങ്ങൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത്…

Read More

കിളിമാനൂരിൽ ടിപ്പർ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു

കിളിമാനൂർ: ടിപ്പർ ലോറി സ്കൂട്ടറിൻ്റെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ , മലയാമഠം, മണ്ഡപം സ്വദേശിയും, കടയ്ക്കൽ, കോട്ടപ്പുറം, ഇളമ്പഴന്നൂർ, ദേവപ്രഭയിൽ താമസിക്കുന്ന രതീഷ് – സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം മണലേത്തുപച്ചയിൽ വെച്ചാണ് അപകടം നടന്നത്. മലയാമഠം മണ്ഡപത്തുള്ള വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറയുമായിവന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.ഉടൻ തന്നെ പരിക്കേറ്റവരെ…

Read More

താജ്മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും; ഹിന്ദു മഹാസഭാ നേതാവ് പിടിയിൽ

ആഗ്ര:താജ്‌മഹലിനരികിൽ ശിവ താണ്ഡവ നൃത്തവും ജലാഭിഷേകവും നടത്തിയതിന് അഖില ഭാരത ഹിന്ദു മഹാസഭാ നേതാവ് പവൻ ബാബ പിടിയിൽ. താജ്‌മഹലിന് പിറകിലായി യമുനാ നദിയുടെ മറ്റേ കരയിലുള്ള മെഹ്‌താബ് ബാഗിലാണ് എബിഎച്ച്എം ഡിവിഷണൽ പ്രസിഡൻറായ ഇയാൾ താണ്ഡവ നൃത്തമാടിയത്. ചടങ്ങിനെ തുടർന്ന് ഇയാളെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജീവനക്കാരൻ പിടിച്ച് പൊലീസിന് കൈമാറി. മഥുര നിവാസിയായ പവൻ ബാബയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് എബിഎച്ച്എം അംഗങ്ങൾ ചിതറിയോടി. സിആർപിസി സെക്ഷൻ 141 പ്രകാരം വ്യക്തിഗത ബോണ്ട്…

Read More

ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല

ആലപ്പുഴ : ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല. ഇൻസ്‌പെക്ഷൻ വിങ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരു ദിവസം 20 ലക്ഷം രൂപയുടെ കച്ചവടം ലഭിക്കുന്ന കൺസ്യൂമർഫെഡിന്റെ ആലപ്പുഴയിലെ ബോട്ടുജെട്ടിയിലെ ഔട്ട്‌ലറ്റിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. പണം മാറ്റിയത് റീജിയണൽ മാനേജരാണെന്ന് ജീവനക്കാർ മൊഴി നൽകി. വീട് പണിയുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്കായി പണം റോൾ ചെയ്‌തെന്നാണ് റീജിയണൽ മാനേജർ പരിശോധനക്കെത്തിയവരോട് പറഞ്ഞിരിക്കുന്നത്. ഒരു ദിവസം 20 ലക്ഷം…

Read More

ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ഇന്ന് തുടക്കമാകും

കൊച്ചി: ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്നു വൈകിട്ട് ഏഴ് മണിക്കാണ് ബി​ഗ് ബോസ് സീസൺ 6ന്റെ ലോഞ്ച് എപ്പിസോഡ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തന്നെയാണ് ഇക്കുറിയും ബി​ഗ് ബോസിന്റെ അവതാരകൻ. സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി മോഹൻലാലിൻറെ പുതിയൊരു പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഏറെ പ്രത്യേകതകൾ ഉള്ള സീസണായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. അതിൻറെ ഭാഗമായി ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധികളെ നേരത്തെ മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. കായികാധ്യാപികയും…

Read More

പൊള്ളുന്ന വെയിലിൽ ആശ്വാസമായി സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില ഡിഗ്രി സെൽഷ്യസ് വരെയും, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന…

Read More

വോട്ടർമാരെ ചേർക്കാത്തതിലാണ് പ്രവർത്തകരോട് ക്ഷോഭിച്ചത്; തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണെന്നും വിശദീകരണം

തൃശൂർ: തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്നു പ്രവർത്തകരോടു ക്ഷുഭിതനായ സംഭവത്തിലാണ് സുരേഷ് ​ഗോപി തന്റെ നിലപാട് വിശദീകരിച്ചത്. ആളുകൾ കുറഞ്ഞതിനല്ല, വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതിനാണ് അണികളെ താൻ വഴക്കുപറഞ്ഞതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ‘‘അവിടെ ആളുണ്ടായിരുന്നു. അവർ ആ കുട്ടികളെ കാണാതായതിന്റെ പ്രശ്നത്തിലായിരുന്നു. അവിടെനിന്ന് അവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial