മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; ദമ്പതികള്‍ ജീവനൊടുക്കി
മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പ്
കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത് അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ബിന്ദു നേരത്തെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ഉണ്ണിക്കൃഷ്ണപിള്ള മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏകമകൾ വീടുവിട്ടുപോയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത് Share on FacebookTweetFollow us

