പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ, ഉപഭോക്താക്കള്‍ അറിയേണ്ട വിവരങ്ങളിങ്ങനെ
ദില്ലി : നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ. ഈ മാസം 29 വരെ നിശ്ചയിച്ച നിയന്ത്രങ്ങൾക്കുള്ള സമയപരിധിയാണ് അടുത്ത മാസം 15 വരെ നീട്ടിയത്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. പേയ്ടിഎം വാലറ്റും ഫാസ്ടാഗും റീചാർജ് ചെയ്യുന്നതിന് മാർച്ച് 15വരെ നിയന്ത്രണമില്ലെന്ന് ആർബിഐ അറിയിച്ചു. മാര്‍ച്ച് 15ന് ശേഷം വാലറ്റ് റീചാർജ് ചെയ്യാൻ കഴിയില്ല. 15 നു ശേഷവും വാലറ്റിലുള്ള തുക ഉപയോഗിക്കാനും പിൻവലിക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കുള്ള സംശയ നിവാരണത്തിനായി ആർബിഐ…

