പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് സുരേന്ദ്രന്റെ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നരേന്ദ്ര മോദിക്കുള്ള അംഗീകാരം വർധിക്കുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വൻ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു Share on FacebookTweetFollow us

