സൂപ്പർ താരം ലയണൽ മെസ്സി ഇനി ഇന്റർ മിയാമിയ്ക്ക് സ്വന്തം

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇന്റര്‍ മിയാമിയ്ക്ക് സ്വന്തം .സൂപ്പർ താരം ലയണൽ മെസിയെ അവതരിപ്പിച്ച് മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമി. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമായി നൽകിയാണ് ഇന്‍റർ മിയാമി ലയണൽ മെസിയെ സ്വന്തമാക്കിയത്.യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. മെസ്സിയെ അവതരിപ്പിച്ച ചടങ്ങില്‍ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി 2025 വരെയുള്ള കരാറിലാണ് മെസ്സി ഇന്‍റർ മിയാമിക്കായി ബൂട്ട് കെട്ടുക‍. ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും നൽകിയാണ്…

Read More

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ

തിരുവനന്തപുരം അഞ്ച് തെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി.അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്.മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു…

Read More

എസ് എൻ സി ലാവലിൻ കേസ് ഹർജി വീണ്ടും മാറ്റി; സെപ്തംബർ 12 ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിലെ സി.ബി.ഐ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടി വിധിക്കെതിരായ മറ്റു പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത് . ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരള ഹൈകോടതിയിൽ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണി ച്ച് ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതിനെ…

Read More

നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കാസർഗോഡ്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണാണ് അപകടമുണ്ടായത്. കുട്ടിയുടെ പിതാവ് ഹാഷിം പ്രവാസിയാണ്. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയിൽ കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. ജൂലൈ 19 ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപന ചടങ്ങ് മാറ്റിവച്ചത്. അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പിആര്‍ഡിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി…

Read More

ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ

ജനനായകന് വിടപറഞ്ഞ് കേരളം. ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്. രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ…

Read More

ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ

ജനനായകന് വിടപറഞ്ഞ് കേരളം. ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്. രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ…

Read More

ജമ്മു കാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു ;ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര ആഖലയിൽ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെയോടെ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടർന്നാണ് നാല് ഭീകരരെയും വധിച്ചത്. ഇവരിൽ…

Read More

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും; പൊതുദർശനം വൈകിട്ട് നാലിന്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം കേരളത്തിലെത്തിക്കുക. പിന്നീട് മൃതദേഹം ഉമ്മൻചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. അതിനു ശേഷം വൈകുന്നേരം നാല് മണിക്ക് ഭൗതികശരീരം ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. അവിടുന്ന് സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പൊതുദർശനമുണ്ടാകും. വൈകിട്ട് ആറ് മണിക്ക് ഇന്ദിരാഭവനിലും പൊതുദർശനമുണ്ടാകും. നാളെ രാവിലെയോടെ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് എത്തിക്കും. തിരുനക്കര മൈതാനിയിലെ…

Read More

നഷ്ടമായത് പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച എളിമയും സമർപ്പണവുമുള്ള നേതാവിനെ :പ്രധാനന മന്ത്രി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റിൽ വിശദമാക്കി. അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial