പിതൃസ്മരണയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

ഇന്ന് കർക്കിടകം ഒന്ന്: പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി പതിനായിരങ്ങൾകര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. കർക്കിട വാവ് ദിവസമായ ഇന്ന് പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു . ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.ആലുവ…

Read More

ചന്ദ്രയാൻ വിക്ഷേപണത്തിന്റെ പിറ്റേന്ന് സിപിഎം വിട്ട വാണം ചീറ്റിപോയി – കെ മുരളീധരൻ

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സി പി എം നടത്തിയ സെമിനാറിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എം പി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം വിട്ട വാണം ചീറ്റീപ്പോയെന്നും അതിന് കോണ്‍ഗ്രസുകാരെ പഴിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. വോട്ടുബാങ്ക് ലക്ഷ്യമിട്ടുചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന്റെ പിറ്റേന്ന് സി പി എം അന്തരീക്ഷത്തിലേക്ക്…

Read More

ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

ഇടുക്കി: ചക്ക പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഇടുക്കി ചെല്ലര്‍കോവില്‍ സ്വദേശി മുരളിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പ്ലാവില്‍ നിന്ന് പിടിവിട്ട് മുരളി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. Share on FacebookTweetFollow us

Read More

ഏക സിവിൽ കോഡിന്റെ പേരിൽ സിപിഎം നടത്തിയത് ഏകപക്ഷീയ സെമിനാർ : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഏകസിവില്‍ കോഡിന്റെ പേരില്‍ സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. പാര്‍ട്ടി സമ്മേളനം പോലെ മാറിയ സെമിനാര്‍ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ്ലീം സ്ത്രീകള്‍ക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. ഏകസിവില്‍ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി.പി.എം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങള്‍ ഭക്ഷണത്തിന് ആര്‍ത്തി കാണിക്കും പോലെയാണ് സി.പി.എം നാല് വോട്ടിന് വേണ്ടിന് പരക്കം…

Read More

വസ്തുതർക്കം: വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങളാണ് വായിൽ തുണിതിരുകിയതിന് ശേഷം വെട്ടിയതെന്ന് ബന്ധുകൾ ആരോപിച്ചു. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു Share on FacebookTweetFollow us

Read More

അടൂരിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി; കാമുകൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

പത്തനംതിട്ട: അടൂരില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന കേസില്‍ ആറു പേര്‍ പിടിയില്‍. കാമുകനായിരുന്ന യുവാവും സുഹൃത്തുക്കളുമാണ് പൊലീസിന്റെ പിടിയിലായത്.സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇവര്‍ ഒളിവിലായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ആദ്യവാരമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയും…

Read More

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം

സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും ആശ്വാസം പദ്ധതി പ്രകാരം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് പൂർത്തിയായവരും ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും, കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്രഭിന്നശേഷിത്വം ബാധിച്ചവർ,…

Read More

അസാപ് കേരളയുടെ ഹെല്‍ത്ത് കെയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ അസാപ് (ASAP) പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തുന്ന എന്‍ സി വി ഇ ടി (NCVET) അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് എന്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണ തീയതി 2023 ഓഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645745118/ 9495999709/ 9495999623, 0471-2560327 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. Share on FacebookTweetFollow us

Read More

വാവുബലി : അനധികൃത ബലിതര്‍പ്പണവും കടലില്‍ ഇറങ്ങിയുള്ള കുളിയും പാടില്ല

തിരുവനന്തപുരം: ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ മുന്‍നിറുത്തി, കടലില്‍ ഇറങ്ങിയുള്ള കുളി അനുവദിക്കില്ലെന്നും പോലീസ്, ദേവസ്വം ബോര്‍ഡ് എന്നിവര്‍ നിശ്ചയിക്കുന്ന സ്ഥലത്തുമാത്രം ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍. ഇതിനുവേണ്ട നിരീക്ഷണ സംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വാവുബലി ദിവസമായ ജൂലൈ 17ന് മണ്‍സൂണ്‍ പാത്തിയുടെ ഫലമായുള്ള ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും കാരണം ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും നെയ്യാറ്റിന്‍കര കടലോരമേഖലകളിലും നെയ്യാറിന്റെ ചില ഭാഗങ്ങളിലും അനധികൃത ബലിതര്‍പ്പണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി….

Read More

വ്യാജ പി എസ് സി നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിൽ ആയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽ ഡി ക്ലർക്ക് ആയി പ്രവേശിക്കാനാണ് രാഖി ശ്രമിച്ചത്. ഇതിനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ ഉണ്ടാക്കി.താലൂക്ക് ഓഫിസിൽ എത്തിയ രാഖിയെ തഹസിൽദാർ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകൾ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥർ കണ്ടെത്തി. കൊല്ലം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial