Headlines

നമ്പര്‍ പ്ലേറ്റിൽ മണ്ണ്, കരിയാത്തന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയ ചുവന്ന കാർ, സംശയം, ക്ഷേത്ര കവർച്ചാ സംഘം പിടിയിൽ

    കല്‍പ്പറ്റ : മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പര്‍ പ്ലേറ്റുള്ള കാര്‍ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയില്‍ കുരുങ്ങിയത് മോഷ്ടാക്കളായ യുവാക്കള്‍. വയനാട് വടുവഞ്ചാല്‍ ചെല്ലങ്കോടുള്ള കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മൂന്ന് പേരെയാണ് കല്‍പ്പറ്റ കണ്‍ട്രോള്‍ റൂം എ.എസ്.ഐ സി. മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം നൈറ്റ് ഡ്യൂട്ടിക്കിടെ 28ന് പുലര്‍ച്ചെ കല്‍പ്പറ്റ ടൗണില്‍ നിന്ന് പിടികൂടിയത്. ചുവന്ന കളറുള്ള സ്വിഫ്റ്റ് കാറിനുള്ളില്‍ നിന്ന് മോഷണ മുതലുകളായ പണവും ആംപ്ലിഫയറും കണ്ടെടുത്തു….

Read More

സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അതേസമയം, യുണിവേഴ്‌സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയായിരിക്കും ബന്ദ് നടത്തുകയെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പ് കടുപ്പിക്കുന്നതിനിടെയാണ് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നത്. Share on FacebookTweetFollow us

Read More

കരിപ്പൂരില്‍ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. ലഗേജിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്‍റലിജൻസ് കണ്ടെത്തിയത്. മസ്കറ്റിൽ നിന്ന് എത്തിയ രാഹുൽ എന്ന യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്നാണ് 3.98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് Share on FacebookTweetFollow us

Read More

മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടിയിലാണ് സംഭവം. മണലടി സ്വദേശിയായ റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥിയാണ് റിസ്‌വാൻ. മണലടിയിലെ മസ്ജിദിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി പള്ളിയോട് ചേർന്നുള്ള മതപാഠശാലയിൽ (മദ്രസ) പോയിരുന്നു. എന്നാൽ, വിദ്യാർത്ഥിയെ കാണാതായതോടെ വീട്ടുകാരും മറ്റും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിനൊടുവിലാണ് മസ്ജിദ്…

Read More

കോടികൾ വിലവരുന്ന തിമിംഗല ഛർദിയുമായി പാലക്കാട് ഒരാൾ പിടിയിൽ

പാലക്കാട്: അത്യപൂർവമായ തിമിംഗല ഛർദി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്ത് വനം വകുപ്പ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുന്ന 4.6 കിലോഗ്രാം തിമിംഗല ഛർദി കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് Share on FacebookTweetFollow us

Read More

കലൂർ സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി എംഎൽഎ, നടപടി ക്രമങ്ങൾ പാലിച്ചെന്ന് മന്ത്രി

എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കളിക്കായി കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ഉമ തോമസ് എംഎൽഎ ആരോപിച്ചു. സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി എംഎൽഎ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത തീരെയില്ല, നവീകരണവുമായി ബന്ധപ്പെട്ട് എംഎൽഎ എന്ന നിലയിൽ താനുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. താൻ ജിസിഡിഎയുടെ ജനറൽ കൗൺസിൽ മെമ്പറായിട്ടും യോഗങ്ങളിൽ വിളിച്ചിട്ടില്ല, സ്റ്റേഡിയത്തിന് ബലക്ഷയമുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളാണോ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം, സ്‌പോൺസറെ…

Read More

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. വടക്കന്‍ പറവൂരിലാണ് സംഭവം. അന്‍പത്തിയെട്ടുകാരി കോമളമാണ് മര്‍ദ്ദനമേറ്റ് മരിച്ചത് സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മകനും മര്‍ദ്ദനമേറ്റിരുന്നു. ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ച്‌ എത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദ കാരണം. വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോമളത്തിന്റെ തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണം Share on FacebookTweetFollow us

Read More

ബുധനാഴ്ച്ച സംസ്ഥാനത്ത് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി Share on FacebookTweetFollow us

Read More

എഐ  ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണി;19 വയസ്സുകാരൻ ജീവനൊടുക്കി

ഫരീദാബാദ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 19 വയസ്സുകാരൻ ജീവനൊടുക്കി കോളേജ് വിദ്യാർത്ഥിയായ രാഹുല്‍ ഭാരതി എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. രാഹുലിനെ ഒരു സുഹൃത്ത് അടക്കം രണ്ടുപേർ 20,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായും പരാതിയുണ്ട്. വിഷം കഴിച്ചാണ് രാഹുല്‍ ജീവനൊടുക്കിയത്. ഫരീദാബാദിലെ ബസേല്‍വ കോളനിയിലാണ് നടന്നത്. രാഹുലിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേർക്കെതിരെ…

Read More

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു ഒരാൾ മരിച്ചു; 49 പേർക്ക് പരിക്ക്

കോട്ടയം: എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരണപ്പെട്ടു. 49 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരിൽ 18 പേരുടെ നില ഗുരുതരമാണ്. എം.സി. റോഡിലെ ചീങ്കല്ല പള്ളിക്ക് എതിർവശത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് പോയി മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, മറ്റുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബസ് മറിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial