ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരിക്കേ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ:എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേർ (15)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിയിലേക്ക് കയറിയ കുട്ടി ജനലില്‍ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. Share on FacebookTweetFollow us

