തൃശ്ശൂർ ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന് 750 ഭക്ഷ്യ കിറ്റുകൾ പിടികൂടി
തൃശ്ശൂർ: തൃശ്ശൂർ കാച്ചേരിയിൽ അച്ചാർ കമ്പനിയിൽ നിന്നും ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. 750 ഭക്ഷ്യ കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയില്‍ നിന്നാണ് കിറ്റ് പിടികൂടിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അച്ചാർ കമ്പനിയിൽ ഇത്തരത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസിനെയും അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് കിറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷ്യ കിറ്റുകൾക്ക് പുറമേ ചാക്ക് കണക്കിന് അരിയും എത്തിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകർ പറഞ്ഞു. അതേസമയം വിഷുവായി ബന്ധപ്പെട്ട് കിറ്റുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിയാണ് ഇത്തരം…

