Headlines

പ്രൊഫ. ബിജോയ് നന്ദന് കണ്ണൂർ വിസിയുടെ ചുമതല

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത് സർക്കാരുമായി ആലോചിക്കാതെയാണ്. അതിനിടെ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹിയിലെത്തി ജോലിയിൽ പ്രവേശിക്കും. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് തീരുമാനം…

Read More

ഇന്നുമുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം ; നടപടികൾ ഇങ്ങനെ

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. *ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം* സിം…

Read More

പത്തനംതിട്ട സിപിഐയിൽ കൂട്ടരാജി; എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചതിൽ വൻ പ്രതിഷേധം.

പത്തനംതിട്ട: ജില്ലാ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഐയിൽ കൂട്ടരാജി. മുതിർന്ന നേതാക്കൾ ഉൾപ്പെടെ രാജി സമർപ്പിച്ചു എന്നാണ് സൂചന. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി. ജയനെ മാറ്റാനും പകരം മുൻ മന്ത്രി മുല്ലക്കര രത്നാകരന് ചുമതല നൽകാനും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ കൂട്ടരാജി. പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളും രാജി സമർപ്പിച്ചു എന്നാണ് റിപ്പോർട്ട്. കടുത്ത വിഭാഗീയതയുടെ ഇരയാണ് എ പി ജയൻ എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ…

Read More

സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ ഇന്നു മുതൽനീക്കം ചെയ്യും.

രണ്ടുവർഷമായി സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യുന്നു. ഡിസംബർ ഒന്നുമുതലാണ് നിഷ് ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുകയെന്ന് ഗൂഗിൾ അറിയിച്ചു. സജീവമല്ലാത്ത അക്കൗണ്ടുകൾ സെെബർ കുറ്റവാളികൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഇവ നീക്കം ചെയ്യുന്നത്. ജിമെയിൽ അക്കീണ്ട് നീക്കം ചെയ്യുന്നതോടെ അതിനൊപ്പം ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിലെ ഉള്ളടക്കവും നഷ്ടമാകും. രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിലാണ് അവ ഡീലിറ്റ് ചെയ്യപ്പെടുക. എന്നാൽ ജിമെയിൽ, ഡ്രൈവ്,…

Read More

ഓൺലൈൻ പണമിടപാടുകൾക്കായി പബ്ലിക് വൈഫൈകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി പൊലീസ്

സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ കണക്ട് ചെയ്ത് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്. പാസ് വേഡുകളും യു.പി.ഐ ഐഡികളും ഉൾപ്പടെയുള്ള വിവരങ്ങൾ ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, കോൺടാക്ടുകൾ, ലോഗിൻ ക്രെഡെൻഷ്യലുകൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഞൊടിയിടയിൽ കഴിയും.സർക്കാരിന്റെ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. ഹോട്ട്സ്പോട്ടുകൾ കണക്ട് ചെയ്ത് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക…

Read More

നടി സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്‌മി അന്തരിച്ചു. 87 വയസായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്‌മി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായി വേഷമിട്ട ബീസ്റ്റിലും അഭിനയിച്ചിരുന്നു. നിരവധി…

Read More

കോൺഗ്രസ് നേതാവ് പി സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോ ൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തു ടക്കം. തുടർന്ന് തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. ഒരിടവേളക്കുശേഷം 1991ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ തോ ൽവിയായിരുന്നു ഫലം. 1996ലും 2001ലും തോറ്റ തോടെ തെരഞ്ഞെടുപ്പ്…

Read More

കൊല്ലത്ത് ഇസ്രയേലി വനിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

കൊല്ലം: കൊല്ലം മുഖത്തലയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇസ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. Share on FacebookTweetFollow us

Read More

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’;എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍

മലപ്പുറം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ…

Read More

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ നീക്കാൻ തീരുമാനിച്ചു ; മുല്ലക്കരയ്ക്ക് പകരം ചുമതല

പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ലാസെക്രട്ടറി എ പി ജയനെ നീക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം.അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തീരുമാനം സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും.അടുത്ത ടേമിൽ സിപിഐയ്ക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാൾ കൂടിയാണ് വിഷയത്തിലെ പരാതിക്കാരിയായ ശ്രീനാ ദേവി കുഞ്ഞമ്മ. എ പി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial