യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് പല്ലിളക്കി; രണ്ടു പേര്‍ അറസ്റ്റില്‍
ചേര്‍ത്തല : ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പല്ലിളക്കിയ കേസിലെ പ്രതികളെ പിടികൂടി. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ ആനന്ദഭവനം വീട്ടില്‍ ആഷിക്(29), എട്ടാം വാര്‍ഡില്‍ വാഴച്ചിറ വീട്ടില്‍ സുജിത്(29) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചേര്‍ത്തല നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. റോഡരികില്‍ ബൈക്കുമായി നില്‍ക്കുകയായിരുന്ന ചേര്‍ത്തല സ്വദേശിയായ ദിലീപിനെ ഇരുവരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ് ദിലീപിന്റെ പല്ലിളകിയിരുന്നു. കഴുത്തിലിട്ടിരുന്നു മാല…

