ലയൺസ്ക്ലബ്
അദ്ധ്യാപകരെ ആദരിച്ചു.

ലയൺസ് ക്ലബ്‌ വക്കം , കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദമ്പതികൾക്ക് സ്നേഹാദരം നൽകി. അഹമ്മദ് കണ്ണ് സാർ(ഗവണ്മെന്റ് യൂ പി എസ് നിലക്കാമുക്ക് ), സുലേഖ ബീവി (ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ ) എന്നിവരെ വസതിയിൽ എത്തി ആദരിച്ചു.പ്രസിഡന്റ്‌ ലയൺ പ്രകാശ്, സെക്രട്ടറി ലയൺ പ്രവീൺ കുമാർ, ട്രഷറർ ലയൺ തങ്കരാജ്, ലയൺ വിജയൻ, ലയൺ അഡ്വ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. Share on FacebookTweetFollow us

Read More

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം

തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്.ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി. സ്ഥലത്ത് പരിശോധന ആരംഭിച്ചു.യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത് Share on FacebookTweetFollow us

Read More

അഭയകിരണം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട അങ്കണവാടി / ശിശു വികസന പദ്ധതി ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:…

Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയില്‍

ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകനെ ചേർത്തലയിലെ പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. കോൺഗ്രസ് ഓഫീസിലെഅന്തേവാസിയായിരുന്നു പൊന്നൻ. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. Share on FacebookTweetFollow us

Read More

പാലക്കാട് പലചരക്ക് കട കത്തി നശിച്ചു.

പാലക്കാട് മുടപ്പല്ലൂർ പന്തപറമ്പിൽ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂർ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലർച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുൻവശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടർന്ന് കടയോട് ചേർന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു. ഒറ്റ മുറിയുടെ മുൻഭാഗം ഷട്ടർ ഇട്ട് അടച്ചതിനാൽ തീനാളമോ പുകയോ പുറത്തുവന്നിരുന്നില്ല. കടയ്ക്കുള്ളിൽ ഫ്രിഡ്ജും ഫർണിച്ചറുകളും അരി ചാക്കുകൾ ഉൾപ്പെടെ പലചരക്ക് സാമഗ്രികൾ എല്ലാം അഗ്നിക്കിരയായി. കെട്ടിടത്തിന് വിള്ളലും സംഭവിച്ചു. വടക്കഞ്ചേരി ഫയർ ഫോഴ്സിന്റെ…

Read More

ഉജ്ജയിൻ ബലാത്സംഗം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, മൂന്നുപേർ കൂടി കസ്റ്റഡിയിൽ

മധ്യപ്രദേശിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ നിർണായക വിശദാംശങ്ങൾ പുറത്ത്. പെൺകുട്ടി ബലാത്സംഗത്തിനിരയായത് തട്ടിക്കൊണ്ടു പോയതിന് ശേഷം. സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. അതേസമയം സംഭവത്തിൽ 38 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഈ മാസം 24 ന് മധ്യപ്രദേശിലെ സ്തനയിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായി അർദ്ധനഗ്നയായി തെരുവിലൂടെ നടന്നത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴിയിൽ…

Read More

മെഡൽ വേട്ട തുടരുന്നു: 60 കിലോഗ്രാം വുഷു വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യ സ്വർണം നേടിയതിനു പിന്നാലെ വെള്ളിയും നേടി. വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനൽ പോരിൽ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലിൽ തോൽവി വഴങ്ങി. ഏഷ്യൻ ഗയിംസിന്റെ അഞ്ചാം ദിനമാണ് ഇന്ന് .ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. പട്ടികയിൽ ഇന്ത്യ ഏഴിൽ…

Read More

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നെെ : പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ…

Read More

ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണ്ണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യക്ക്. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം…

Read More

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ കാർ മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ‌: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. നബിദിന ആഘോഷം കഴിഞ്ഞ് മടങ്ങവെ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. കാറിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. വലപ്പാട് സ്വദേശികളായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial