കെഎസ്ആർടിസി പണിമുടക്കിന് മുന്നേ ജീവനക്കാർക്ക് ശമ്പളം;മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയുണ്ട്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലേക്ക് പോകാത്ത രീതിയിൽ പ്രശ്നം പരിഹരിക്കും. പണിമുടക്ക് പറഞ്ഞിരിക്കുന്ന ദിവസത്തിനു മുമ്പേ ശമ്പളം നൽകും. ഈ മാസത്തെ ശമ്പളം കൊടുക്കാനുണ്ട്. ധനകാര്യവകുപ്പിന്റെ പണം ലഭിക്കുന്ന മുറയ്ക്ക് ശമ്പളം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 30 കോടി അനുവദിച്ചിട്ടുണ്ട്. അത് തികയില്ല. 70 കോടി കൂടി നൽകണം എന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന് കത്ത് നൽകി….

Read More

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം:മേയ്,ജൂൺ മാസങ്ങളിലെ ക്ഷേമപെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ആഗസ്റ്റ് 23ന് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1550 കോടി സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടിയും 212 കോടി ക്ഷേമനിധി ബോർഡ് പെൻഷന് വേണ്ടിയുമാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ ഗൂണഭോക്താക്കൾ. ബാങ്ക് അകൗണ്ട് വഴിയും സഹകരണസ്ഥാപനങ്ങൾ വഴിയുമാണ് പെൻഷൻ തുക ലഭ്യമാകുന്നത്. ഓണം പ്രമാണിച്ചാണ്…

Read More

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സിപിഐ

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്ന പ്രക്രിയയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനുള്ള നീക്കം പിന്‍വലിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഇപ്പോഴത്തെ നടപടിയെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയുടെ മേശപ്പുറത്തുവച്ച പുതിയ ബില്ലനുസരിച്ച് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരുടെ പാനല്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനായി നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ്…

Read More

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35

ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. സാധാരണ ഗതിയിൽ ഓരോ ജനകീയ ഹോട്ടലിനും…

Read More

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ; വൈകി പ്രവേശനം നേടിയവർക്ക് പ്രത്യേക ക്ലാസുകൾ

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ. ഇതുവരെയുള്ള വിവിധ അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ ആകെ 3,84,538 പേർ ഹയർസെക്കണ്ടറിയിൽ മാത്രം പ്രവേശനം നേടുകയുണ്ടായി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 26,619 പേരും പ്രവേശനം നേടി. ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ 4,11,157 വിദ്യാർത്ഥികളാണ്. ജില്ലാ/ജില്ലാന്തര, സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‍ഫറിനുള്ള അപേക്ഷകൾ 2023 ആഗസ്ത് 10,11 തീയതികളിലായി ഓൺലൈനായി സ്വീകരിച്ച് അലോട്ട്മെന്റ് റിസൾട്ട് 2023 ആഗസ്ത് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2023…

Read More

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയാണ് ഫസീലയെ പാട്ടിന്‍റെ ലോകത്തെത്തിച്ചത്.കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌, ഫോക് ലോര്‍ അക്കാദമി…

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ

ചെന്നൈ:ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6-2ന് തോൽപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും . Share on…

Read More

കളിക്കുന്നതിനിടെ വെളളക്കുഴിയിൽ വീണു; രണ്ടു വയസുകാരിക്കു ദാരുണാന്ത്യം

ചാലക്കുടി: വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്കു ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിനോടു ചേർന്നുള്ള വെള്ളക്കുഴിയിൽ വീണാണ് കുട്ടി മരിച്ചത്. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണു മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ടൈൽ കമ്പനി തൊഴിലാളികളായ ചന്ദ്രദേവും അനുവും ഇന്നു ജോലിക്കു പോയിരുന്നില്ല. ഇവർ താമസസ്ഥലത്തു വിശ്രമിക്കുന്നതിനിടെ കുട്ടി കളിച്ചു പുറത്തേയ്ക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണു പൊലീസിന്റെ നിഗമനം. ഉടൻ താലൂക്ക് ആശുപത്രിയിൽ…

Read More

ഇന്ത്യൻ പീനൽ കോഡ് ഇനി ഭാരതീയ ന്യായ് സംഹിത: ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം

ന്യൂഡൽഹി: കോളോണിയൽ കാലത്തെഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജിയർ ആക്ട് -1898, ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടു വരുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. നിലവിലുള്ള വ്യവസ്ഥയെ പൂർണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകൾ. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത…

Read More

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial