ആസാമിൽ വ്യാജ ഡോക്ടർ നടത്തിയത് അമ്പതിലേറെ സിസേറിയനുകൾ

       ആസാമിലെ സിൽച്ചാറിൽ ഗൈനക്കോളജിസ്റ്റായി ഒരു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. മതിയായ മെഡിക്കൽ യോഗ്യതകളൊന്നുമില്ലാത്ത ഇയാൾ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുലോക് മലക്കാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സിൽച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’ ഇയാൾ. രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാൾ സിൽച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ…

Read More

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. കൂടാതെ ജില്ലാ തലത്തിൽ മികച്ച ക്ഷീര…

Read More

ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

മുംബൈ: ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്. ഭർത്താവിന്റെ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനും സഹോദരിയുടെ പ്രസവം വീട്ടില്‍ നടത്തിയതിനും ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൗമാരക്കാരിയായ പെണ്‍കുട്ടി മൂത്ത സഹോദരിക്കും ഭർത്താവിനും ഒപ്പമാണു താമസിച്ചിരുന്നത്. അതിനിടെ, പലതവണ സഹോദരീഭർത്താവ് പീഡിപ്പിച്ചു. വിവരം സഹോദരിയെ അറിയിച്ചപ്പോള്‍ അവർ ഭീഷണിപ്പെടുത്തി. ആശുപത്രിയില്‍ പോകാനും അനുവദിച്ചില്ല. എന്നാല്‍ പ്രസവത്തെ തുടർന്ന് പെണ്‍കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലേക്ക്…

Read More

പ്രേംനസീറിൻ്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു.

തിരുവനന്തപുരം: പ്രേംനസീറിന്‍റെ മകനും സിനിമ-സീരീയൽ നടനുമായ ഷാനവാസ് അന്തരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ,…

Read More

ആലപ്പുഴയിൽ പാലത്തിന്റെ സ്പാൻ തകർന്നുവീണ അപകടം; ഒരു തൊഴിലാളി മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ

ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് അപകടത്തിൽ മരിച്ചത്. മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക് (24) എന്നയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ് ചെന്നിത്തല-ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ഏകദേശം മൂന്ന് വർഷമായി നിർമ്മാണത്തിലാണ്. ഇന്നലെ ഉച്ചയോടെയാണ് പാലത്തിന്റെ നടുഭാഗത്തുള്ള ഒരു ബീം തകർന്ന് അപകടമുണ്ടായത്. അപകടസമയത്ത് ഏഴ് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായ രണ്ടുപേരിൽ…

Read More

പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേസ്; കേസെടുത്തത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

മലപ്പുറം: മുൻ നിയമസഭാ അംഗം പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് മലപ്പുറം പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി. ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ മുരുഗേഷ് നരേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. അദ്ദേഹം മലപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് എന്നിവയിലെ വകുപ്പുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മലപ്പുറം ഗസ്റ്റ് ഹൗസിൽ…

Read More

പുസ്തകം പ്രകാശനം ചെയ്തു

ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ “ആൻ ഈസി മാന്വൽ ഫോർടെക്സിക്കോളജിക്കൽഅനാലിസിസ് ” എന്നപുസ്തകം പുറത്തിറങ്ങി.റിട്ട:ജഡ്ജി എസ്.എച്ച് പഞ്ചാബകേശൻ പ്രകാശനം നിർവ്വഹിച്ചു. ചീഫ് കെമിക്കൽ എക്സാമിനർ എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി.മുൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുസ്തകപരിചയം നടത്തി.വിരമിച്ചചീഫ് കെമിക്കൽ എക്സാമിനർമാരായ ഡോ.എൻ.ജയശ്രീ, കെ.ജി.ശിവദാസൻ എന്നിവരാണ്പുസ്തകം രചിച്ചിച്ചത്. ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി കെമിക്കൽ എക്സാമിനേഷൻ വകുപ്പുതലത്തിൽ നടത്തിയമൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഭരണഭാഷാവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാലൻ,മുൻ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.സുമേഷ്ചന്ദ്രകുമാർ, ജോയിൻ്റ്…

Read More

ഞെട്ടിപ്പിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് 1 രൂപ, ദിവസവും 2 ജിബി ഡാറ്റയും സൗജന്യകോളുകളും

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പൊതുമേഖല ടെലകോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുമാസത്തെ വാലിഡിറ്റിയുള്ള 4G സേവന പ്ലാന്‍ അവതരിച്ചിരിക്കുന്നു. ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷത്തോടെ 5G വാഗ്ദാനം ചെയ്യുമെന്നാണ് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ബജറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഓപ്ഷനായിട്ടാണ് ബിഎസ്എന്‍എല്ലിനെ കണക്കാക്കുന്നത്. ഇതിനിടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനി നടത്തിയ ഏറ്റവും പുതിയ നീക്കം അക്ഷരാര്‍ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഏഴുമുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; നേട്ടം കൊയ്തത് ഈ കമ്പനികള്‍പുതിയ…

Read More

എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയെ ഇനി മുതൽ ജില്ലാ കമ്മിറ്റി നേരിട്ട് നിയന്ത്രിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ യൂണിറ്റ് അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് ജില്ലാ കമ്മിറ്റി. യൂണിറ്റിനെ നേരിട്ട് നിയന്ത്രിക്കാനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പാളയം ഏരിയ കമ്മിറ്റിയിൽ നിന്ന് യൂണിറ്റിന്റെ ചുമതല എടുത്തുമാറ്റി. ഇനിമുതൽ ജില്ലാ സെക്രട്ടറിക്കാണ് നേരിട്ട് ചുമതല. വിവാദമുണ്ടായ പശ്ചാത്തലത്തിൽ കമ്മിറ്റി പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ യൂണിയൻ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് കമ്മിറ്റി പിരിച്ചുവിടേണ്ടതില്ല എന്നാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…

Read More

മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാക്കള്‍ അറസ്റ്റില്‍. അരീക്കോട് പത്തനാപുരം ചുള്ളിക്കല്‍ മുഹമ്മദ് നിഹാദ്, അരീക്കോട്, വെറ്റിലപ്പാറ ഓരുചോലക്കല്‍ മുഹമ്മദ് ഷാമില്‍ എന്നിരാണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊണ്ടോട്ടിയിൽ മുസ്‌ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവടങ്ങളില്‍ നിന്നുമാണ് ഇവർ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചത്. തുടർന്ന് ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മുസ്‌ലിയാരങ്ങാടിയില്‍ നിര്‍ത്തിയിട്ട സ്‌പ്ലെന്‍ഡര്‍ ബൈക്കും, ആലിന്‍ചുവട് ഭാഗത്ത് നിര്‍ത്തിയിട്ട ഫാഷന്‍ പ്ലസ് ബൈക്കുമാണ് ഇരുവരും ഓരേ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial