വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു.
മലപ്പുറം: വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഭക്ഷണം കഴിച്ച് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു രിഫാദിയ. കസേരയിൽ ഇരിക്കുകയായിരുന്ന രിഫാദിയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു. നൂർജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന. രിഫാദിയയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും Share on FacebookTweetFollow us

