എസ്‌ഐആർ: കണ്ടെത്താനാകാത്തവരുടെ പേര് പ്രസിദ്ധീകരിക്കും
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ കണ്ടെത്താനാകാത്തവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ്റെ ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. ചൊവ്വാഴ്ച തന്നെജില്ലാഅടിസ്ഥാനത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഓരോ വാർഡിലെയും പട്ടിക പരിശോധിക്കാനാകും. തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ, പേര്, ബന്ധുവിന്റെ പേര്, എന്യൂമറേഷൻ ഫേ-ാം തിരിച്ചു കിട്ടാത്തതിന്റെ കാരണം എന്നിവ ഉൾപ്പെടുന്നതാണ് പട്ടിക. പട്ടിക സംബന്ധിച്ചുള്ള പരാതി സ്വീകരിക്കാൻ സൗകര്യം ഒരുക്കാൻ കലക്‌ടർമാർക്ക് നിർദേശം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു….

