തിരുവനന്തപുരത്ത് കനത്ത മഴയില്‍ മതിലിടിഞ്ഞുവീണു; വൃദ്ധയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വൃദ്ധ മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. മഴയോര മേഖലയില്‍ രാത്രിയിലടക്കം കനത്ത മഴ ഉണ്ടായിരുന്നു. സരോജിനിയുടെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന മതിലാണ് മഴയത്ത് കുതിര്‍ന്ന് ഇടിഞ്ഞുവീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള…

