Headlines

വൈകീട്ട് 6 മുതൽ രാത്രി 10 വരെ ഉപയോഗിച്ചാൽ വൈദ്യുതി ബില്ല് 3 ഇരട്ടി വർധിക്കുമോ? സത്യാവസ്ഥയെന്ത്? വ്യക്തമാക്കി കെഎസ്ഇബി

       തിരുവനന്തപുരം : ടിഒഡി ബില്ലിങ്ങിൽ വൈകീട്ട് ആറു മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ 3 ഇരട്ടി വര്‍ധനയെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ഇബി. ഈ സമയത്ത് 25 ശതമാനം കൂടുതൽ നിരക്കാണ് ഈടാക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നിരക്കിൽ പത്തു ശതമാനം കുറവ് നൽകും. രാത്രി പത്തു മുതൽ രാവിലെ ആറു വരെ സാധാരണ നിരക്ക് ഈടാക്കും. പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹൈടെൻഷൻ,…

Read More

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ബുധനാഴ്ച) മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട്…

Read More

വിസ കിട്ടാതെ പാക് നവദമ്പതികള്‍ ഇന്ത്യയിലേക്ക് നടന്നു; മരുഭൂമിയില്‍ വെള്ളംകിട്ടാതെ ദാഹിച്ചു മരിച്ചു

ന്യൂഡൽഹി : വിസ നിഷേധിച്ചതിനെ തുടര്‍ന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ ദമ്പതികള്‍ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു. പാകിസ്താനില്‍ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നുള്ള ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ഫോട്ടോയിലുണ്ട്. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുന്‍പാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ…

Read More

വീട്ടിൽ കുഴഞ്ഞ് വീണ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മകനും വാഹനത്തിൽ കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ മരണം

മലപ്പുറം: ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞ് വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല Share on FacebookTweetFollow us

Read More

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്

കൊല്ലം: എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്‌.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എ.ഐ.എസ്.എഫിന് നേരെ എസ്.എഫ്‌.ഐ ആക്രമണമുണ്ടായെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു. കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എ.ഐ.എസ്.എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങളും എ.ഐ.എസ്.എഫ് ഉന്നയിച്ചു. എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി അതുൽ ആണ്…

Read More

പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊച്ചി: പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ ചേലാമറ്റം പിലപ്പിളളി വീട്ടില്‍ അക്ഷയയാണ് (23) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച്ച നടന്ന പരീക്ഷയില്‍ പഠിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. Share on FacebookTweetFollow us

Read More

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിൽ നടന്ന സ്ഫോടനത്തിൽ 44 തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ്…

Read More

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി

തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാർമ കമ്പനിയിൽ നടന്ന സ്ഫോടനത്തിൽ 44 തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയിൽ നൽകുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. സ്ഫോടനം ഉണ്ടാകുന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ്…

Read More

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്ക് പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡൽഹി പൊലീസുമായും ഗതാഗത വകുപ്പുമായും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയിൽ…

Read More

വേട്ടയാടുന്നതിനിടെ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്ന രണ്ട് പേർ പിടിയിൽ

കോയമ്പത്തൂർ: വേട്ടയാടുന്നതിനിടെ മാൻ ആണെന്ന് കരുതി യുവാവിനെ വെടിവെച്ച് കൊന്ന രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ ബന്ധുക്കൾ തന്നെയായ രണ്ട് പേരെ പോലീസ് പിടികൂടി. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സഞ്ജിത്തും ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരും ചേർന്ന് വേട്ടയാടനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിന് സമീപം അത്തിക്കടവ് വനത്തിലേക്കാണ് ഇവർ വേട്ടയ്ക്കായി പോയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial