ആദർശ് എം സജി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി ആദർശ് എം. സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. 87 അംഗ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് നടന്ന അഖിലേന്ത്യ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ആദർശ് എം. സജി ഡൽഹി ജനഹിത് ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥിയാണ്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പശ്ചിമ…

