മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം; സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ
ഡെറാഡൂൺ: മുസ്ലിം യുവാവിനോട് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ആക്രമണം. സർക്കാർ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ് മുസ്‍ലിം യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം. സഹാറൻപൂർ സ്വദേശി റിസ്‌വാന്‍ ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മുകേഷ് ഭട്ട്, നവീന്‍ ഭന്താരി, മനീഷ് ബിഷ്ട് എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്. രാകേഷ് ലാൽ എന്നയാൾ നടത്തുന്ന കടയിൽ ചായ കുടിക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മൂന്ന് പേരാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. അവരിൽ ഒരാളായ മുകേഷ്…

