Headlines

കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം; റോഡിൽ തലയിടിച്ചു വീണയാൾ മരണപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്.
മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു.

കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം
ആകെ കടയിൽ ആറു മുട്ടയാണ് ഉണ്ടായിരുന്നത് രണ്ടുപേർക്കും അഞ്ച് മുട്ട വീതം വേണമായിരുന്നു. ആറു കോഴിമുട്ട രണ്ടുപേർക്കും വീതിച്ചു നൽകാമെന്ന് കടക്കാരൻ പറഞ്ഞെങ്കിലും ഫൈസൽ അതിനു തയ്യാറായില്ല എന്നാണ് പറയപ്പെടുന്നത്.
ഇതിനിടയിൽ രണ്ടുപേരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഫൈസലിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ചികിത്സക്ക് ശേഷം വീട്ടിലേക്ക് തിരിച്ചുവന്ന ഫൈസലിന് വീണ്ടും ദേഹാസ്വസ്ഥം ഉണ്ടാവുകയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമായിരുന്നു തുടർന്നാണ് മരണം സംഭവിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: