അഹമ്മദാബാദ് വിമാന ദുരന്തം;രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 231 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 210 മൃതദഹങ്ങള്‍ വിട്ടുനല്‍കി, പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായത്. രണ്ട് പൈലറ്റുമാരുടേയും 9 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അടക്കം ഇരുന്നൂറോളം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല. അപകടത്തില്‍ ഗുജറാത്തി ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് ജിരാവാല മരിച്ചതായും സ്ഥിരീകരിച്ചു. ദുരന്തസ്ഥലത്ത് ജിരാവാല ഉണ്ടായിരുന്നെന്ന്…

Read More

ഭാരതാംബ വിവാദത്തിൽ തെരുവിൽ തമ്മിൽ തല്ലി എസ്എഫ്ഐയും യുവമോർച്ചയും

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ തെരുവിൽ തമ്മിൽ തല്ലി എസ്എഫ്ഐയും യുവമോർച്ചയും. വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തളിയിലായിരുന്നു സംഭവം. അതെ സമയം, സെക്രട്ടറിയേറ്റിന് മുന്നിൽ ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ആര്‍എസ്എസിന്റെ കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററില്‍ നിന്നും ആർഎസ്എസ്…

Read More

ഇറാൻ്റെ ആണവകേന്ദ്രമുള്ള ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണങ്ങൾ നടത്തി

ഇറാൻ്റെ ആണവകേന്ദ്രമുള്ള ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണങ്ങൾ നടത്തി. ലഞ്ചാന്‍, മൊബാറക്കെ, ഷഹ്രെസ, ഇസ്ഫഹാന്‍ എന്നീ നഗരങ്ങളാണ് ലക്ഷ്യമിട്ടത്. അതേസമയം, അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഇസ്ഫഹാൻ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. അതിനിടെ, ആണവ വസ്തുക്കൾ ഇറാൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. ഇവ നശിക്കാതിരിക്കാനാണിത്. യു എസ് ആസ്ഥാനമായുള്ള പ്രതിരോധ തിങ്ക് ടാങ്കുകളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ (ഐ എസ് ഡബ്ല്യു), ക്രിട്ടിക്കല്‍ ത്രെറ്റ്‌സ് പ്രോജക്റ്റ് (സി ടി പി)…

Read More

നാല് വയസുകാരിയെ കണ്ടെത്താനായില്ല; പുലിപ്പേടിയിൽ വാൽപ്പാറ

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. Share on FacebookTweetFollow…

Read More

ന്യൂനമർദം ചക്രവാതച്ചുഴി, സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read More

ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും 517 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധൂവിന്റെ ഭാഗമായ മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തിയത്. ഇതോടെ ഇറാനില്‍ നിന്നും നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 517 ആയതായി വിദേശകാര്യ വക്താവ് അറിയിച്ചു.ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇറാന്‍ നഗരമായ മഷ്ഹദ്, തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു മഷ്ഹദില്‍ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തിയത്. ശനിയാഴ്ച…

Read More

കാക്കവയല്‍ സ്കൂളില്‍ വിജയോത്സവം

കാക്കവയല്‍ : ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വിജയോത്സവം നടത്തി. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. വിശേശ്വരന്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു  മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകന്‍ കെ.എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്‍ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനന്തവാടി എ.ഇ.ഒ എം. സുനില്‍കുമാര്‍ ഉപഹാരം നല്‍കി.എം.പി.ടി.എ. പ്രസിഡന്റ് ലിന്റ , എസ്.എം.സി. ചെയര്‍മാന്‍ ഉമ്മര്‍പൂപ്പറ്റ, റീന, വി.പി. സോളി തുടങ്ങിയവര്‍ സംസാരിച്ചു….

Read More

ആഭരണങ്ങൾ തിരികെ നൽകാത്തതിലുള്ള വൈരാഗ്യം; ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ച യുവതി അറസ്ററിൽ

പാലക്കാട്: ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് യുവതി അറസ്റ്റിൽ. കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ ഷരീഫിന്‍റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്നയെ മണ്ണാർക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർതൃപിതാവ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേൽപ്പിച്ചത്. ഭർത്താവിന്‍റെയും ഷബ്നയുടെ പേരിൽ സ്ഥലം വാങ്ങാനായി വിറ്റ ഷബ്നയുടെ ആഭരണങ്ങൾ തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷെരീഫ് വിദേശത്താണ് Share on FacebookTweetFollow us

Read More

കുട്ടനാട്ടിൽ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: കുട്ടനാട് താലൂക്ക് പരിധിയിലെ മിക്ക സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂൺ 21) അവധി. ആലപ്പുഴ ജില്ല കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങള്‍, എസ്എന്‍ഡിപി എച്ച്എസ്എസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട്…

Read More

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേഖയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിൡകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial