ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക; സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ
മംഗളൂരു: കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നത് തുടർന്നാൽ സ്കൂളിൽ നിന്നും കുട്ടികളെ മാറ്റുമെന്ന് രക്ഷിതാക്കൾ. മാണ്ഡ്യ ഗവ. സ്‌കൂളിലാണ് മുട്ടവിതരണത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക എന്ന ആവശ്യവുമായാണ് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം നടത്തിയത്. സ്‌കൂളിൽ ആകെയുള്ള 120 വിദ്യാർഥികളിൽ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും…

