അയൽവാസിയായ സ്ത്രീ വഴക്കു പറഞ്ഞതിൽ മനംനെന്ത് 18 കാരി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : വിഴിഞ്ഞത്ത് വെങ്ങാനൂർ വെണ്ണിയൂരിൽ 18 കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ് മരിച്ചത്. അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. കഴിഞ്ഞ ദിവസം അയൽക്കാരി വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞിരുന്നു. അയൽക്കാരിയുടെ മരുമകളെ അനുഷയുടെ വീട്ടുവളപ്പിലൂടെ ഭർത്താവിന്റെ വീട്ടിലെത്താൻ സഹായിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിച്ചത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം…

