കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കേരള…

Read More

കാർ നിർത്തിയപ്പോൾ രണ്ടു വയസുകാരൻ കൂടെ ഇറങ്ങി കുട്ടി ഇറങ്ങിയതറിയാതെ കാറിലുള്ളവർ യാത്ര വീണ്ടും ആരംഭിച്ചു മീറ്ററോളം വണ്ടിക്കു പുറകെ നടന്ന കുട്ടിയെ വഴിയാത്രകാരൻ രക്ഷിച്ചു

കാഞ്ഞങ്ങാട്: വെള്ളം വാങ്ങാനായി റോഡരികില്‍ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് കാറിലുള്ളവർ ശ്രദ്ധിച്ചില്ല. കുട്ടി പുറത്താണെന്ന് അറിയാതെ ഇവർ യാത്ര തുടര്‍ന്നതിന് പിന്നാലെ ബന്ധുക്കളെ കാണാതെ കുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് നടന്നു. ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാന്‍ഡിനുസമീപമാണ് കാര്‍ നിര്‍ത്തിയിരുന്നത്. കുട്ടി ഒറ്റയ്ക്ക് മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. കാര്‍പോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാര്‍ വെള്ളം കൊടുത്തു. ആളുകള്‍ കൂടിയതോടെ കുട്ടി കരയാന്‍…

Read More

ഇറച്ചി കടയിൽനിന്നും വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: മാംസവില്‍പ്പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍. യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള കടയിൽ നിന്നും ഞായറാഴ്ച രാവിലെ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വരാക്കര സ്വദേശിയാണ് ഇറച്ചി വാങ്ങിയത്. പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. ആരോഗ്യകേന്ദ്രം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഈ കടയില്‍നിന്ന് മുന്‍പും സമാനമായ പരാതികളുണ്ടായിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസവില്‍പ്പന കേന്ദ്രമാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വില്‍പ്പന നടത്തിയ…

Read More

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് രണ്ടാംസീഡായ അല്‍ക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി.അഞ്ചുസെറ്റ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6. അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലാണ് അല്‍ക്കരാസ് സിന്നറിനെതിരേ വിജയം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; പ്രതികൾ പിടിയിൽ

ഭുവനേശ്വ‌‌ർ: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് 4 പേ‍‌ർ ചേ‌ർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു ജൂൺ 3 നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ ചേ‌ർന്ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന്…

Read More

തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു സംശയം യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപെടുത്തി.

തൃശ്ശൂർ: വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോൻ്റെ ഭാര്യ ദിവ്യ (36) യാണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. പോലീസ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ദിവ്യയ്ക്ക് ഒരു തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന. കഴിഞ്ഞദിവസം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ദിവ്യയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു ഭർത്താവ്…

Read More

വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു

വളാഞ്ചേരി : മലപ്പുറത്ത് വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു. വെങ്ങാട് സ്വദേശി ശിഹാബുദ്ദീൻ (45) ആണ് മരിച്ചത്. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളിൽ നിന്ന് വീണാണ് അപകടം. Share on FacebookTweetFollow us

Read More

ഡൽഹിയിലെ ദയാൽപുരിൽ ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ  ശേഷം സ്യൂട്‌കേസിലാക്കി ഉപേക്ഷിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ദയാൽപുരിൽ ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗം ചെയ്ത ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ സ്യൂട്‌കേസിലാക്കി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നെഹ്‌റു വിഹാറിലെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ കുട്ടിയെ കണ്ടെത്തിയത്. രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ പിതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘‘പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അവൾ മരിച്ചതായി അറിയിച്ചു. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. കൊലപാതകം, പോക്സോ നിയമത്തിലെ സെക്ഷൻ…

Read More

വരൻ കഴുത്തിലിട്ട 14 ലക്ഷത്തിന്‍റെ നോട്ടുമാല തോക്കിൻമുനയിൽ കവർന്നു; പിടിച്ചുപറിച്ചത് വാടകയ്ക്കെടുത്ത നോട്ടുമാല

ജയ്പൂർ: വരൻ കഴുത്തിലിട്ട 14.5 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. വാടകയ്ക്കെടുത്ത നോട്ടുമാലയാണ് കവർന്നത്. വിവാഹം കഴിഞ്ഞ് നോട്ടുമാല തിരികെ നൽകാൻ പോകുമ്പോഴാണ് സംഭവം. രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ ജൂൺ 1 ന് നടന്ന സംഭവത്തിൽ വരന്‍റെ ബന്ധുവിന് തലയ്ക്ക് പരിക്കേറ്റു കിഷൻഗഡ് ബാസ് സ്വദേശിയായ വരന് ധരിക്കാൻ ഹരിയാനയിൽ നിന്നാണ് നോട്ടുമാല വാടകയ്ക്ക് എടുത്തത്. 500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ചാണ് മാലയുണ്ടാക്കിയത്. വിവാഹ ശേഷം നോട്ടുമാല തിരികെ നൽകാൻ…

Read More

ഫ്രഞ്ച് ഓപ്പൺ കിരീടം കൊക്കോ ഗോഫിന്

  പാരിസ്: ബെലാറൂസിന്റെ ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ തോല്‍പ്പിച്ച് യുഎസ് താരം കൊക്കോ ഗോഫിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകള്‍ വിജയിച്ചാണ് കിരീടം ചൂടിയത്. തന്റെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് കൊക്കോ ഗോഫ് നേടിയത്. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ 6-7 (5/7), 62, 64 എന്ന സ്‌കോറിനാണ് യുഎസ് താരത്തിന്റെ നേട്ടം. 22 വയസ്സു തികയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial