എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും…

Read More

എസ് ഹരീഷിനും ഫാസില്‍ മുഹമ്മദിനും പി എസ് റഫീക്കിനും പത്മരാജന്‍ പുരസ്‌കാരം

തിരുവനന്തപുരം: പി പത്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. 40000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ് മികച്ച നോവല്‍. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി എസ് റഫീക്കിനാണ്(ഇടമലയിലെ യാക്കൂബ്) ചെറുക്കഥ പുരസ്‌കാരം.15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുതുമുഖ രചയിതാവിനുള്ള…

Read More

സാമ്പത്തിക തർക്കം റാപ്പർ ഡബ്സി അറസ്റ്റിൽ

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുകളും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് അറസ്റ്റിന് കാരണം മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു Share on FacebookTweetFollow us

Read More

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്. വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട്…

Read More

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി

വയനാട്: സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിന് സമീപം മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയെയാണ് കണ്ടത്. ഇതുവഴി പോയ യാത്രക്കാരാണ് മതിലിൽ നിന്ന് ചാടുന്ന പുലിയെ കണ്ടത്. ഇവർ പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നു. പരിശോധന ആരംഭിച്ച് വനംവകുപ്പ്. പുലിയെ കണ്ട ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലർച്ച നാല് മണി മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തി. പ്രഭാത സവാരിക്കാർക്കും രാവിലെ…

Read More

അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ

കൊല്ലം: ഏരൂരിൽ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ. ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീടിന് സമീപം നിൽക്കുകയായിരുന്ന അഞ്ച് വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തിയ അമ്മയോട് കുട്ടി പീഡന വിവരം…

Read More

ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും നൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തുവീണു

ലക്‌നൗ: ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും നൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തുവീണു. ഉത്തര്‍പ്രദേശിലെ ത്സാന്‍സി ജില്ലയിൽ ബാമോര്‍ ബ്ലോക്കിലെ സിംഗര്‍ ഗ്രാമത്തിലാണ് ഇന്നലെ രാവിലെ ദാരുണമായ സംഭവം നടന്നത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള വലിയ ആല്‍മരത്തില്‍ ധാരാളം തത്തകള്‍ വസിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും നിരവധി തത്തകള്‍ രക്ഷപ്പെടാനായി പറന്നു പോകവെ തമ്മിലടിച്ചും മരത്തിന്‌റെ ശാഖകളിലിടിച്ചും മരണം സംഭവിച്ചതാകാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അപകടം നടന്നയുടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ഒരു സംഘം ഉദ്യോഗസ്ഥര്‍…

Read More

കോഴിക്കോട് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാത്തോട്ടത്ത് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 73കാരിയുടെ സ്വർണവും മൊബൈൽഫോണും മോഷ്ടാക്കൾ കവർന്നത്. 73 കാരിയായ കുഞ്ഞിവിയുടെ അനുജത്തിയുടെ പേരമകൻ മൂഴിക്കൽ അരക്കിണർ 19 കാരനായ മുഹമ്മദ് ലബീബ് ആണ് പിടിയിലായത്. ഫറൂഖ് എസിപി എഎം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റിയപ്പോഴും വളകൾ ഊരിയെടുത്തപ്പോഴും അവർക്ക് യാതൊരുവിധ പരിക്കുകൾളും ഉണ്ടായിരുന്നില്ല മാത്രവുമല്ല…

Read More

കാലിത്തീറ്റയെന്ന് പറഞ്ഞു; ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സുല്‍ത്താന്‍ബത്തേരി:സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്‌പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്‌സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍…

Read More

പോളിങ് സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണിന് വിലക്ക്; ബൂത്തുകള്‍ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം. വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു. പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial