ഡൽഹിയിലും ഉത്തർപ്രദേശിലും കനത്തമഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു. നായിഡ, ഗാസിയാബാദ്, മൊറാദാബാദ്,…

