ആശങ്കയായി പേവിഷബാധ: ഒരു മാസത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍

തിരുവനന്തപുരം : ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവര്‍ ഏഴ്. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഏപ്രില്‍ 9നാണ് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേവിഷബാധയേറ്റ് മരിച്ചത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായി. ഏപ്രില്‍ 29ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചു. ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്ന് മാസത്തിന് ശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച…

Read More

സ്വർണ വിലയിൽ വർദ്ധനവ്;നാല് ദിവസത്തിനിടെ കൂടിയത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ…

Read More

എസ് എസ് എൽ സി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പി.ആര്‍ ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പരീക്ഷാഫലങ്ങൾ  https://pareekshabhavan. kerala.gov.in/, https:// keralaresults.nic.in/, https:// results.kite.kerala.gov.in/ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ലഭ്യമാകുന്നതാണ്. ടി.എച്ച്‌.എസ്‌.എല്‍.സി, എ.എച്ച്‌.എസ്‌.എല്‍.സി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങളിലായി 2980 പരീക്ഷ കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം വിജയം 99.69 ശതമാനമായിരുന്നു. ഇത്തവണയും മികച്ച വിജയ…

Read More

കർണാടകയിൽ ജാതി വിവേചനം,ദളിതരുടെ മുടി വെട്ടാനാകില്ല, ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചു

ബംഗളൂരു: രാജ്യത്ത് ജാതി വിവേചനം തുടരുന്നു എന്നതിന് ഏറ്റവും പുതിയ ഉദാഹരണമായി കര്‍ണാടകയിലെ മുദ്ദബള്ളി. ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതായി റിപ്പോ‍ർട്ട്. കര്‍ണാടകയിലെ കൊപ്പാളിന് സമീപം മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം. മുദ്ദബള്ളിയില്‍ ദളിത് വിഭാഗക്കാര്‍ വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ഉള്‍പ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട്…

Read More

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം;മാസശമ്പളം 80,000 രൂപ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ ചുമതയുണ്ടായിരുന്ന സരിന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടര്‍ന്ന് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. സരിന് നിര്‍ണായകമായ ഒരു പദവി സര്‍ക്കാര്‍ നല്‍കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍…

Read More

പ്ലസ് വൺ പ്രവേശനം; മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അപേക്ഷ സമർപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താം. അവസാന തീയതി  മേയ് 20. മേയ് 24 ന് ട്രയൽ അലോട്ട്‌മെന്റും ജൂൺ 2 ന് ആദ്യ അലോട്ട്മെന്റും ജൂൺ 10 ന് രണ്ടാം അലോട്ട്മെന്റും…

Read More

ഉയരത്തിലുള്ള തെങ്ങിന്റെ മണ്ടയിൽ ആളിപ്പടര്‍ന്ന് തീ, ഭീതിയിലായി നാട്ടുകാര്‍, ഫയര്‍ഫോഴ്സ് തീയണച്ചു

തിരുവനന്തപുരം: നാട്ടുകാരെ ഭീതിയിലാഴ്തി തെങ്ങിൽ തീപിടിത്തം. വെള്ളറട ഗവണ്‍മെന്‍റ് യുപി സ്‌കൂളിന് എതിര്‍വശത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങിലാണ് നാട്ടുകാർ തീ കണ്ടത്. തെങ്ങിന് സമീപത്ത് കൂടെ പോകുന്ന ലെവന്‍ കെവി ലൈനില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തെങ്ങില്‍ ഇടിമിന്നൽ ഏറ്റതാണോ എന്നും സംശയം ഉണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്‌സ്…

Read More

ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജി വയ്ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജി വയ്ക്കാന്‍ നിര്‍ദേശം. കേസ് അന്വേഷിക്കുന്ന മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ യശ്വന്ത് വര്‍മ്മക്കെതിരായുള്ള ആരോപണം ശരിവക്കുന്ന റിപോര്‍ട്ട് ആണ് കൈമാറിയിരിക്കുന്നത്. വര്‍മ്മ രാജി വക്കണമെന്ന മുഖവുരയോടെയാണ് റിപോര്‍ട്ട്. അന്വേഷണ റിപോര്‍ട്ടിലാണ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അന്വേഷണ സമിതി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് അന്വേഷണ റിപോര്‍ട്ട് കൈമാറിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ്…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത; 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 9-ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,…

Read More

ആദ്യരാത്രിയില്‍ മോഷണം പോയ വധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍ : പയ്യന്നൂര്‍ കരിവെള്ളൂരില്‍ വിവാഹദിവസം രാത്രി ഭര്‍തൃവീട്ടിലെ അലമാരയില്‍ നിന്ന് മോഷണം പോയ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇന്നു രാവിലെയാണ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ ആഭരണങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയായിരുന്നു ആഭരണം വീടിന് സമീപം ഉപേക്ഷിച്ചത്. കവര്‍ന്ന മുഴുവന്‍ ആഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങള്‍ മോഷണം പോയത്. ഭര്‍തൃവീട്ടിലെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഊരിവച്ച സ്വര്‍ണാഭരണങ്ങളാണ് അന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial