ജമ്മുകാശ്മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൾ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബി (27)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പോലീസ് യുവാവിൻ്റെ കുടുംബത്തെ അറിയിച്ചു. ഇയാളുടെ മൃതദേഹത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന് സമാനമായ പരിക്കുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരടിയായിരിക്കും യുവാവിനെ അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം….

Read More

പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ സാധിക്കണം, നടൻ നിവിൻ പോളി

കൊല്ലം: സ്വാർത്ഥരായ ചില മനുഷ്യരെ, പ്രത്യേകിച്ച് ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നടൻ നിവിന്‍ പോളി. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തി ദിവസങ്ങൾക്ക് ശേഷമാണ് നടന്‍റെ പ്രതികരണം. കൊല്ലം കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നല്ല മനസിന്‍റെ ഉടമയാകണമെന്നും പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ സാധിക്കണമെന്നും നിവിൻ പറഞ്ഞു. അല്ലാതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചും ജീവിതത്തിൽ മുൻപോട്ട് പോകാതിരിക്കണമെന്നും നിവിൻ…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം.

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം. ഇന്ന് ദിവ്യബലിക്ക് ശേഷം കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തുകയും ആദ്യ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്യും. കത്തോലിക്കാ സഭയുടെ 267 ആം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ സമ്മേളനം നടത്തും. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആകും പുതിയ മാർപാപ്പയാവുക. ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് വീതം വോട്ടെടുപ്പ്…

Read More

കാന്താരാ സിനിമാ ഷൂട്ടിങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

കൊല്ലൂർ: സിനിമാ ഷൂട്ടിങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശി അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളപ്പത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കബിൽ ആണ് മൂകാംബികയിലെ സൗപർണ്ണികയിൽ മുങ്ങി മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ആണ് അപകടം. സിനിമയുടെ ഷൂട്ടിങ്ങിനായി വൈക്കത്ത് നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്. കാന്താര…

Read More

ഇന്ത്യ – പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ വാര്‍ത്തകള്‍ക്കിടെ കലുഷിതമായി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി. നിയന്ത്രണ രേഖയിലും ജമ്മു – കശ്മീര്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടിവെപ്പും ഷെല്ലാക്രമണമണവും നടന്നതായി റിപ്പോര്‍ട്ട്. പാക് പ്രദേശത്ത് നിന്നുണ്ടായ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് ഭാഗത്ത് നിന്നും ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പാക് പ്രകോപനത്തോട് ഇന്ത്യന്‍ സേന ശക്തമായി പ്രതികരിച്ചായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച…

Read More

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…

Read More

602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്ത് വനിതകള്‍; സംവരണ സീറ്റുകളില്‍ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗ ങ്ങള്‍ക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളില്‍ 471 ലും സ്ത്രീകള്‍ പ്രസിഡന്റാകും. 416 പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷമാര്‍ പഞ്ചായത്ത് -471 ബ്ലോക്ക് -77 മുനിസിപ്പാലിറ്റി-44 കോര്‍പ്പറേഷന്‍-3 ജില്ലാ പഞ്ചായത്ത്-7 ആകെ-602 14 ജില്ലാ പഞ്ചായത്തുകളില്‍ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റാകും. ആറ് കോര്‍പറേഷനുകളില്‍…

Read More

മേയ് 21 ന് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം  പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21 ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. മേയ് 14 ന് ബോര്‍ഡ് മീറ്റിംഗ് കൂടി മേയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. Share on FacebookTweetFollow us

Read More

ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ ബി രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍ ബി രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ്, രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. രാജഗോപാലിനെ കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആര്‍ സുധാകരന്‍ നായര്‍, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ സുകുമാരന്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. കുറച്ചുകാലമായി തുടര്‍ന്നു വരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും…

Read More

ഇന്ത്യയുടെ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ; രാത്രിയുടനീളം ഓപ്പറേഷൻ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റ പന്ത്രണ്ടാം നാൾ ഇന്ത്യ തിരിച്ചടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ. സൈനിക മേധാവിമാരുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ തിരിച്ചടി നടത്തിയത്. സേന ആക്രമിച്ചത് കൊടും ഭീകരരുടെ താവളങ്ങളാണ്. എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പാക് സൈനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ല. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial