കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഒരുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. സ്ഥിരം ജീവനക്കാർ അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് ഒരുകോടി രൂപ ലഭിക്കും. എസ്ബിഐയുടെ സഹകരണത്തോടെയാണ് പദ്ധതി. ജീവനക്കാർ പ്രീമിയം നൽകേണ്ടതില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇൻഷുറൻസിന്റെ ആനുകൂല്യം 22,095 സ്ഥിരംജീവനക്കാർക്ക് ലഭിക്കും. അടുത്തമാസം നാലുമുതൽ പദ്ധതി പ്രാബല്യത്തിലാകും. ജീവനക്കാരുടെ അക്കൗണ്ടുകളും സ്ഥാപനത്തിന്റെ പണമിടപാടുകളും മാസം 80 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കുന്നതിന്റെയും പ്രതിഫലമായി എസ്ബിഐ നൽകുന്നതാണ് ഇൻഷുറൻസ് പരിരക്ഷയെന്നു മന്ത്രി പറഞ്ഞു. പ്രീമിയത്തിന്…

