ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ       മുറിയിൽ പൂട്ടിയിട്ട് പെൺ  വാണിഭത്തിനിരയാക്കി

കോഴിക്കോട്: പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്നുമാസം മുൻപ്‌ പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ പോലിസിനോട് പറഞ്ഞു. Share on FacebookTweetFollow us

Read More

വിഴിഞ്ഞം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട രണ്ട് പേർ മരിച്ചു.

തിരുവനന്തപുരം. വിഴിഞ്ഞം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട രണ്ട് പേർ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന അനുഷാദ് (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കുമരി ചന്തയില്‍ വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഗാനമേള കണ്ട തിരികെ വരും വഴിയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. Share on FacebookTweetFollow us

Read More

അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12മത് തവണയും മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് 12 ആം തവണയും മാറ്റി റിയാദിലെ കോടതി. ഓൺലൈനായിരുന്നു കേസ് പരിഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ വഴി കോടതിയിൽ ഹാജരായിരുന്നു. കേസ് ഫയലിന്റെ ഹാർഡ് കോപ്പി ഗവർണറേറ്റിൽ നിന്നും കോടതിയിൽ എത്താൻ വൈകിയതാണ് മോചനം നീണ്ടു പോകാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി നേരത്തെ അറിയിച്ചിരുന്നു. ഹാർഡ് കോപ്പി കോടതിയിലേക്ക് അയച്ചു എന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിൽ ഇന്നത്തെ സിറ്റിംഗ് നിർണായകമായാണ്…

Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

പാലക്കാട് : പാലക്കാട് അട്ടപ്പാടി കണ്ടിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ നൂറുള്‍ ഇസ്ലാമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഫാം സ്ഥിതി ചെയ്യുന്നത്. നൂറുളിനേയും ഭാര്യയേയും സംഭവത്തിന് ശേഷം കാണാനില്ലെന്നാണ് വിവരം. അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു….

Read More

വിവാദങ്ങൾക്കിടെ ഇടുക്കിയിൽ എന്റെ കേരളം പരിപാടിയിൽ വേടൻ ഇന്ന് പാടും

ഇടുക്കി: വിവാദങ്ങൾക്കിടെ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ വേടൻ ഇന്ന് പാടും. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടൻ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വീണ്ടും അവസരം നൽകിയത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ്…

Read More

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കെടിഡിസി യിൽ അസി. മാനേജരായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പൊരി ബസാർ കാട്ടുപറമ്പിൽ ഷാനി എന്നു വിളിക്കുന്ന ഷാനീർ (50 ) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ മതിലകം ശാന്തിപുരം പള്ളിനട സ്വദേശിയായ നിഹാന്റെ പക്കൽ നിന്നും ഘഡുക്കളായി 19 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. ജോലിയുടെ കാര്യം അന്വേഷിച്ച് പ്രതിയെ സമീപിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞ്…

Read More

വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ.

ചിറ്റൂർ: വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. പെരുമാട്ടി മല്ലൻചള്ള സ്വദേശി നാനേഷ് (32), കോരയാർചള്ള സ്വദേശി എ. രാധാകൃഷ്ണൻ (40) എന്നിവരാണ്‌ അറസ്റ്റിലായത്. ചിറ്റൂർ എക്സൈസ് സർക്കിളും പാലക്കാട് തോപ്പ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഇതുകൂടാതെ വീടിന് സമീപം നിർത്തിയിട്ട പിക്കപ്പ് വാനിൽ നിന്ന് 360 ലിറ്റർ കള്ളും പിടികൂടി. ചിറ്റൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നാനേഷിന്റെ പെരുമാട്ടി മല്ലൻചള്ളയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…

Read More

ആർത്തവ സമയത്തു അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്തത്തിന്റെ പേരിൽ യുവതിയെ കൊന്നു കെട്ടിതൂക്കി ഭർതൃ വീട്ടുകാർ

മുംബൈ: ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ കൊന്ന് കെട്ടിത്തൂക്കി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലാണ് സംഭവം. കിനോദ് ഗ്രാമവാസിയായ ഗായത്രി കോലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇരുപത്താറുകാരിയായ ഗായത്രിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഗായത്രിയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയി. ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി ഗായത്രി അടുക്കളയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുക്കളയിലെത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നാണ് ആരോപണം. പിന്നീട് അത് തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ…

Read More

രാഷ്ട്രപതി ആദ്യമായി ശബരിമലദർശനം നടത്തും ഈ മാസം 19 ന് ദർശനം നടത്തുമെന്നു അറിയിപ്പ് നൽകി

ഒരു രാഷ്ട്രപതി ആദ്യമായി ശബരിമലയിലേക്ക്. ഈ മാസം 19 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുമെന്ന് രാഷ്ട്രപതിഭവനിൽ നിന്ന് അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നൽകി. 18 ന് പാല സെന്‍റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് വിവരം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍…

Read More

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം മണ്ണെണ്ണ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം മണ്ണെണ്ണ ലഭിക്കും. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്നാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ മണ്ണെണ്ണയാണ് ഈ മാസം ലഭിക്കുക. പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് ആറു ലീറ്റർ മണ്ണെണ്ണ ലഭിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial