സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ടു. സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർണായക തീരുമാനം നടപ്പാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്തുവിവരങ്ങളാണ് വെബ്സൈറ്റിൽ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ജസ്റ്റിസ് കെ.വി.വിശ്വനാഥന് 120.96…

Read More

പരിചയം നടിച്ച് വയോധികരെയും അതിഥിത്തൊഴിലാളികളെയും കൂട്ടിക്കൊണ്ടുപോയി തട്ടിപ്പ് നടത്തുന്നയാൾ പോലീസ് പിടിയിലായി

കോഴിക്കോട്: നാട്ടിലെ പ്രധാന തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. പൂവ്വാട്ടുപറമ്പ് കമ്മനമീത്തൽ കെ.പി. പ്രശാന്ത്(43) എന്ന പിത്തം പ്രശാന്താണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും കഴിഞ്ഞ ദിവസം നടത്തിയ സമഗ്രമായ നീക്കത്തിലാണ് പ്രതി പിടിയിലായത്. കവർച്ചകൾ നടത്തി നാട്ടിൽ നിന്ന് മുങ്ങുന്ന പ്രതി മാസങ്ങൾക്ക് ശേഷമാണ് പിന്നെ പൊങ്ങുന്നത്. കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബര ബൈക്കിൽ കറങ്ങവേയാണ് ഇയാൾ പിടിയിലാകുന്നത്. തൊണ്ടയാട് ജങ്ഷനു സമീപത്തുനിന്ന് പ്രതി പോലീസിന്റെ വലയിലാകുകയായിരുന്നു. ഇതോടെ മെഡിക്കൽ കോളേജ്, നടക്കാവ്,…

Read More

തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു ; ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. വിവാഹം കഴിഞ്ഞതിന്റെ ഭാഗമായി നടന്ന മദ്യസൽക്കാരത്തിനിടയിലുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിന് കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെന്നും നില അതീവഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റ അജീറും പ്രതിയായ കിരൺ കണ്ണനും സുഹൃത്തുക്കളാണ്. മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അജീറിന്റെ കഴുത്തിൽ ബിയർ കുപ്പികൊണ്ട് പ്രതി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വ്യക്തിപരമായ…

Read More

കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്;  വിധി  ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവം നടത്തും. കാട്ടാക്കട സ്വദേശി ആദിശേഖരിനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കുക. പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജനാണ് കേസിലെ പ്രതി. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 ആഗസ്റ്റ് 30 നായിരുന്നു കൊലപാതകം. ക്ഷേത്രത്തിനു സമീപത്തെ റോഡിൽ…

Read More

വിവാഹസത്കാരത്തി നിടയിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ ബിയർകുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ മദ്യപിക്കുമ്പോൾ ഉണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. അജീർ എന്ന യുവാവിനാണ് കുത്തേറ്റത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യപിക്കുന്നതിനെയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൻ എന്ന കിരൺ ആണ് അജീറിനെ ബിയർ കുപ്പിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അജീറിൻ്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ അജീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. Share on FacebookTweetFollow us

Read More

2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ വിവരങ്ങളുള്ളത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ ജപ്പാന്റെ നോമിനല്‍ ജിഡിപി 4.186 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും. 2024-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഈ വര്‍ഷം ഇന്ത്യ…

Read More

വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു

കൽപ്പറ്റ: വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. അവധിക്കാലമായതിനാൽ ബന്ധുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനെത്തിയതായിരുന്നു. രണ്ടുകുട്ടികൾ ഒഴുക്കിൽപ്പെട്ട് കയത്തിൽ മുങ്ങിപ്പോകുകയായിരു മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഏറെ നേരം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ്…

Read More

കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാറിലേര്‍പ്പെട്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വ്യക്തിഗതമായ അപകടത്തില്‍ മരിക്കുന്ന കെഎസ്ആര്‍ടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് കിട്ടുക. സ്ഥിരമായ…

Read More

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ; ഒടുവിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ അറസ്റ്റിൽ. യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ്  സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്ത സമീർ താഹിറിനെ  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദിവസങ്ങൾക്ക് മുൻപ്  യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത് സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു. ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് സെക്ഷൻ 25…

Read More

ബിവറേജ്സ് ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. പ്രായപൂർത്തിയാവാത്ത മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ്സ് ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. പ്രായപൂർത്തിയാവാത്ത മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞു തക‍ർക്കുകയും സിസിടിവി നശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത മൂന്നു പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial