ആർത്തവ സമയത്തു അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്തത്തിന്റെ പേരിൽ യുവതിയെ കൊന്നു കെട്ടിതൂക്കി ഭർതൃ വീട്ടുകാർ
മുംബൈ: ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ കൊന്ന് കെട്ടിത്തൂക്കി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലാണ് സംഭവം. കിനോദ് ഗ്രാമവാസിയായ ഗായത്രി കോലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇരുപത്താറുകാരിയായ ഗായത്രിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഗായത്രിയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയി. ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി ഗായത്രി അടുക്കളയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുക്കളയിലെത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നാണ് ആരോപണം. പിന്നീട് അത് തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ…

