ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ അറസ്റ്റിൽ

വാഷിംഗ്ടണ്‍: ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. നിരവധി ലൈംഗികാതിക്രമങ്ങൾക്കും ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും പുരുഷന്മാരെ വിധേയനാക്കിയ വാഷിങ്ടണിൽ നിന്നുള്ള ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്. ഇത് കൂടാതെ ക്ലാസ് ബി പദാർത്ഥമായ ഡിസൈനർ മയക്കുമരുന്ന് ജിഎച്ബി വിതരണം ചെയ്തതിനും ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ…

Read More

ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി നൽകാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ പരാജയപ്പെടുമെന്ന ഭീതിയിൽ പ്രതിപക്ഷം എന്തും വിളിച്ചു പറയുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയാണുള്ളതെന്നും ശിവൻകുട്ടി വിമർശിച്ചു. അതേസമയം, പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പ് സിപിഎം…

Read More

കോഴിക്കോട് വിഷ കൂൺ പാകം ചെയ്ത് കഴിച്ച് ആറു പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: വിഷ കൂൺ പാകം ചെയ്ത് കഴിച്ച് ആറു പേർക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് താമരശ്ശേരിയിലാണ് വിഷകൂൺ കഴിച്ചതിനെത്തുടർന്ന് കുടുംബത്തിലെ ആറുപേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ , ഷബ്‌ന , സൈദ , ഫിറോസ് , ദിയ ഫെബിൻ , മുഹമ്മദ് റസാൻ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവർ പാകം ചെയ്ത കൂൺ കഴിച്ചത്. ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ…

Read More

കാറപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈന് പരിക്ക്

സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവർ യാത്ര തിരിച്ചത്. പുലർച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഷൈനിന്റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്‌റ്റന്റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിന്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം Share on FacebookTweetFollow us

Read More

പതിനാലര പവൻ സ്വർണം മോഷ്ടിച്ച യുവതി അറസ്റ്റിൽ

ആലപ്പുഴ: വീട്ടിൽനിന്ന് പതിന്നാലരപ്പവൻ സ്വർണം മോഷ്ടിച്ച യുവതി അറസ്റ്റിൽ. പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത്പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽനിന്നും ഒരുവർഷം മുമ്പ് സ്വർണം മോഷണം പോയ സംഭവത്തിലാണ് പ്രതി ഇപ്പോൾ പിടിയിലായത്. സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപിക (27) യാണ് മോഷണം നടത്തി ഒരുവർഷത്തിനു ശേഷം കുടുങ്ങിയത്. കഴിഞ്ഞവർഷം മേയ് 10-നാണ് സാബു ഗോപാലന്റെ വീട്ടിൽനിന്നും പതിന്നാലരപ്പവൻ സ്വർണം മോഷണം പോയത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് സ്വർണം…

Read More

കോട്ടയത്ത് കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ  കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം : കോട്ടയത്ത് രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ  കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32), വെള്ളൂർ കൊച്ചുകരീത്തറ കെ ആർ രഞ്ജിത്ത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപെട്ട കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ അറസ്റ്റു ചെയ്തത്. പാലാ – തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാറപകടമുണ്ടായത്. കാർ ഓടയിലേക്കു മറിഞ്ഞ് ആർപ്പൂക്കര കരിപ്പൂത്തട്ട്…

Read More

രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍

തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍. അപകടകരമായ ദിശാ സൂചനയാണിതെന്ന് മന്ത്രി പ്രതികരിച്ചു. തികച്ചും ലജ്ജാകരമായ സംഭവമാണ് ഉണ്ടായത്. ഭരണഘടനാ കേന്ദ്രമായ രാജ്ഭവന്‍ ഇതിനുള്ള മാര്‍ഗമായി മാറരുതായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പരിസ്ഥിതി ദിനമായ ഇന്ന് രാജ്ഭവനില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തെത്തുടര്‍ന്നുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചതോടെയാണ് സംഭവം വിവാദമായത്. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്….

Read More

നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി

തിരുവനന്തപുരം:  വെള്ളിയാഴ്ചയിലെ ബലി പെരുന്നാൾ അവധി പുനസ്ഥാപിച്ചു. നാളെ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ചയിലെ കലണ്ടർ അവധിക്ക് പകരം ശനിയാഴ്ച ഒരു ദിവസം മാത്രം അവധിയെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. ഇതോടെയാണ് നാളെയും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. Share on FacebookTweetFollow us

Read More

കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം മാധ്യമങ്ങൾ വഴിയാണ് പുറം ലോകം  അറിഞ്ഞത്. അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ്…

Read More

13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മുന്‍ ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റില്‍

ലഖ്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ മുന്‍ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി. ഹരിദ്വാറിലെ മുന്‍ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial