സംഘപരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുന്നു; ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുളള വേദിയായി രാജ്ഭവനെ മാറ്റാൻ ശ്രമിക്കുന്നു: എഐവൈഎഫ്
ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ രാജ്യത്തിന്റെ ബഹുസ്വരതക്ക് മേൽ സാംസ്‌കാരിക അധിനിവേശം നടത്തുന്ന സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുകയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സംസ്ഥാന കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന വേണമെന്ന ഗവർണറുടെ തീരുമാനം പ്രബുദ്ധ കേരളത്തിന്റെ മത നിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും എ ഐ വൈ എഫ് കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനായി രാജ്ഭവനെ വേദിയാക്കാൻ ശ്രമിക്കുന്ന ഗവർണർ…

