സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ തെറിവിളിച്ചു; ആറ്റുകാൽ ലോക്കൽ സെക്രട്ടറി പുറത്ത്
തിരുവനന്തപുരം: സിപിഐ മണ്ഡലം സെക്രട്ടറിയെ തെറി വിളിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തായി. നേമം മണ്ഡലത്തിലാണ് സിപിഐയിൽ സംഘടനാപരമായ തർക്കങ്ങൾ നടപടിയിലേക്ക് എത്തിയത്.മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഫോണിലൂടെ തെറിവിളിച്ച ആറ്റുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു കെ സുരേന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ ഇന്നലെ ജില്ലാകൗൺസിൽ ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രശ്നങ്ങൾ പരിഹരിച്ച് രമ്യമായി പോകണമെന്ന് ചർച്ചയിൽ നിർദ്ദേശം അംഗങ്ങൾ മുന്നോട്ടു വച്ചെങ്കിലും നേതൃത്വം അത് അംഗീകരിച്ചില്ല. മോശമായി പെരുമാറുന്നവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കുന്നത്…

