ഭൂമി തരംമാറ്റത്തിന് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

        തിരുവനന്തപുരം: ഭൂമി തരംമാറ്റി നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിനെ പിടികൂടി വിജിലന്‍സ്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നെടുമങ്ങാട് സ്വദേശിയായ മുട്ടത്തറ വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീന്‍ (37) വിജിലന്‍സിന്റെ പിടിയിലായത്. വീട് വെക്കാന്‍ 3 സെന്റ് ഭൂമി തരംമാറ്റി നല്‍കാനുള്ള അപേക്ഷ വൈകിച്ച ശേഷമാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മുട്ടത്തറ വില്ലേജ് ഓഫീസില്‍ വെച്ച് വള്ളക്കടവ് സ്വദേശിയായ പരാതിക്കാരനില്‍ നിന്നും പണം വാങ്ങവേ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ്…

Read More

പൊള്ളാച്ചി-പഴനി ദേശീയപാതയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേർ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

         കോയമ്പത്തൂര്‍ : പൊള്ളാച്ചി-പഴനി ദേശീയപാതയില്‍ വാഹനാപകടം. ഞായറാഴ്ച നല്ലമ്പള്ളി ജംങ്ഷന് സമീപം നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍ ജില്ലയിലെ മധുക്കരൈയ്ക്ക് സമീപമുള്ള ഗുരുബംപാളയത്തെ ഒരു കുടുംബത്തിലെ കനകരാജ്, ഭാര്യ നര്‍മദ, പെണ്‍മക്കളായ ആരതി, പുരാനി എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. റോഡിന്റെ വശത്തായി വളര്‍ത്തിയ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനായി…

Read More

തെരുവുനായകൾക്ക് ഭക്ഷണം നൽകിയാൽ നടപടി. സ്‌കൂളുകൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസർ

തിരുവനന്തപുരം :തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു. തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ…

Read More

പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.* *പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.* *തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.* ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു. കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് *പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03-08-2026) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.* *ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

Read More

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം; കെഎസ്‌ഇബി ആഗസ്റ്റ് മാസം ഇന്ധന സര്‍ചാര്‍ജ് ഈടാക്കില്ല

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം. കെഎസ്‌ഇബി ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ല. ദ്വൈമാസ ബില്ലുകാരില്‍ നിന്നും ജൂലൈയില്‍ യൂണിറ്റിന് ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. ജൂണ്‍ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർചാർജായി ഈടാക്കേണ്ടിയിരുന്നത്. പക്ഷേ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ചെലവുകള്‍ മാത്രമാണ് ഉണ്ടായത്. അതിനാല്‍ ഇന്ധന സർചാർജ് പിരിക്കേണ്ടെന്നാണ് കെഎസ്‌ഇബിയുടെ തീരുമാനം. കഴിഞ്ഞ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വെച്ച്‌ സർചാർജ് പിരിച്ചിരുന്നു പക്ഷേ ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ…

Read More

പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി അനുവദിച്ച് കേന്ദ്രം, പട്ടികയിൽ കേരളം ഇല്ല

ന്യൂഡൽഹി: പ്രളയ ബാധിത സംസ്ഥാനത്ത് എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. കാലവർഷം ശക്തമായ സാഹചര്യത്തിൽ പ്രളയബാധിതരായ ഏഴ് സംസ്ഥാനങ്ങൾക്ക് സഹായമായാണ് 2117.85 കോടി രൂപ മുൻകൂറായി അനുവദിച്ചത്. എന്നാൽ പട്ടികയിൽ കേരളം ഉൾപെട്ടിട്ടില്ല. ഹിമാചൽ പ്രദേശ്, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ഹിമാചൽ പ്രദേശ്, ഒഡീഷ നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് ഇതിനോടകം ആദ്യ ഘഡു കേന്ദ്രം നൽകിക്കഴിഞ്ഞു. രണ്ടാം ഘടുവായി ഹിമാചലിന് 193.95 കോടിയും ഒഡിഷയ്ക്ക്…

Read More

പറവൂരിൽ വൻ കഞ്ചാവ് വേട്ട;37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പറവൂർ: പറവൂരിൽ വൻ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റൂറൽ ജില്ല ഡാൻസാഫ് ടീമും, മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും, പറവൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിലാണ് രണ്ടു പേരും കഞ്ചാവുമായി ഇറങ്ങിയത്. തുടർന്ന് ഒൺ ലൈൻ ടാക്സി വിളിച്ച് പറവൂർ…

Read More

പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി; 10 ലക്ഷത്തിൻ്റെ നഷ്ടം; ഭാര്യയുടെ തുണിക്കടയും മുങ്ങി

ഈരാറ്റുപേട്ടയിൽ കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബിജെപി നേതാവ് പി.സി. ജോർജിൻ്റെ വീട്ടിലും വെള്ളം കയറി. വീടിനുള്ളിൽ വെള്ളമെത്തിയതോടെ വീട്ടുപകരണങ്ങളടക്കം നശിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് വെള്ളം കയറി തുടങ്ങിയതെന്ന് പി.സി. ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. ഈ സമയം പി.സി. ജോർജും ഭാര്യയും ഇളയമകനുമാണ് വീട്ടിലുണ്ടായിരുന്നത്.40 വർഷത്തിനിടെ ആദ്യമായാണ് ഈ മേഖലയിൽ വെള്ളം കയറുന്നതെന്നാണ് പി.സി. ജോർജിന്റെ അനുഭവം. പി.സി. ജോർജിന്റെ വീടിന് മുന്നിൽ ചെറിയ തോടുണ്ട്. പക്ഷേ ഇവിടെ നിന്നും എങ്ങനെയാണ് ഇത്രയും വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയതെന്ന…

Read More

ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും;  ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല…

Read More

തീവ്ര മഴയിൽ കേരളം; ഒമ്പത് മരണം

        തിരുവനന്തപുരം: ഇടവേളക്കുശേഷം തകർത്ത് പെയ്ത അതിതീവ്ര മഴയിൽ സംസ്ഥാനത്ത് പ്രളയസമാന സ്ഥിതി. മൂന്ന് കുട്ടികളടക്കം ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉരുൾപൊട്ടലിൽ വീടുകൾ തകർന്നും വെള്ളക്കെട്ടിൽ വീണുമാണ് ജീവൻ പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി (50), മകൻ ജോസഫിൻ ജോണി (28), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മിലൻ കെ. ഷിജു എന്നിവർ മരിച്ചു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial