കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. 51 വയസായിരുന്നു. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ. കുഴഞ്ഞു വീണയുടനെ ദീപയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം. Share on FacebookTweetFollow us

