പത്തനംതിട്ടയിൽ വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച്‌ അപകടം

പത്തനംതിട്ട: വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച്‌ അപകടം. തിരുവല്ല നിരണത്ത് ഇന്നുച്ചയോ‌ടെയായിരുന്നു സംഭവം. ജോസ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്

ജോസിന്റെ മകൻ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്‌ജ് വച്ചിരുന്നത്. പൊട്ടിത്തെറിയില്‍ മുറിയിലെ ഭിത്തിക്കടക്കം കേടുപാടുണ്ടായി. മേല്‍ക്കൂരയും മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് മുറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അടുക്കളയില്‍ ഗ്യാസ് സിലിണ്ടറിരുന്ന ഭാഗത്ത് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി. സംഭവത്തില്‍ വീട്ടില്‍ ആർക്കും പരിക്കില്ല.

ഉഗ്രസ്‌ഫോടനമാണുണ്ടായതെന്ന് അയല്‍വാസികള്‍ പറഞ്ഞു. തിരുവല്ലയില്‍ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണവിയേധമാക്കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: