സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം; സി കെ ചന്ദ്രപ്പന് ശേഷം പാർട്ടിക്ക് നല്ല സംസ്ഥാന സെക്രട്ടറിയില്ല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ കടുത്ത വിമർശനം. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും സ്ഥാനാർഥി നിർണയത്തിലും ഉണ്ടായ വീഴ്ചകളാണ് പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സി.കെ ചന്ദ്രപ്പന് ശേഷം പാർട്ടിയെ ശക്തമായി നയിക്കാൻ കഴിയുന്ന സംസ്ഥാന സെക്രട്ടറിയെ സിപിഐയ്ക്ക് ലഭിച്ചിട്ടില്ലെന്ന വിമർശനവും ഉയർന്നു. നാദാപുരത്ത് സത്യൻ മൊകേരിയുടെ ഭാര്യ പി. വസന്തത്തെ സ്ഥാനാർഥിയാക്കിയ തീരുമാനം വലിയ തിരിച്ചടിക്ക് വഴിവെച്ചതായും, അത്തരം തീരുമാനങ്ങൾക്ക് പാർട്ടി നേതൃത്വം പിന്തുണ നൽകിയതായും…

