കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിന് കടിഞ്ഞാൺ; മദ്യപിച്ച് വാഹനമോടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിന് കടിഞ്ഞാണിടാൻ പരിശോധന ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.

അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. തുടർച്ചയായി ഹോൺ മുഴക്കിയതടക്കമുള്ള നിയമലംഘനങ്ങൾക്ക് 1,891 പെറ്റി കേസുകളും ചുമത്തി.

സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മറ്റ് ഗതാഗത നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പരിധിയിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: