Headlines

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിന് കടിഞ്ഞാൺ; മദ്യപിച്ച് വാഹനമോടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിന് കടിഞ്ഞാണിടാൻ പരിശോധന ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. തുടർച്ചയായി ഹോൺ മുഴക്കിയതടക്കമുള്ള നിയമലംഘനങ്ങൾക്ക് 1,891 പെറ്റി കേസുകളും ചുമത്തി. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മറ്റ് ഗതാഗത നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പരിധിയിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read More

മിനിമം ചാർജ് 15 രൂപയാക്കണം, വിദ്യാർഥി നിരക്ക് കൂട്ടണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ ചാർജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത്…

Read More

കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്‌ടർ

വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറാൻ അനുവദിക്കാതെ കണ്ടക്‌ടർ. തൃശൂർ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ സ്വകാര്യ ബസിനരികെ വരിയായി കാത്തുനിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ, വെറും മൂന്ന് വിദ്യാർത്ഥികളെ മാത്രമാണ് കണ്ടക്‌ടർ ബസിനുള്ളിൽ കയറാൻ അനുവദിച്ചത്. ബാക്കിയുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളെ ബസിൽ കയറ്റില്ലെന്ന് കണ്ടക്‌ടർ തറപ്പിച്ച് പറഞ്ഞു.ഇതിനിടെ മറ്റൊരു സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ ബസിൽ കയറുന്നത് കാണാം. എന്നിട്ടും ആദ്യം കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റുന്നില്ല. കൂട്ടത്തിൽ…

Read More

വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ബസുടമകളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഇനി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നില്ല എന്നാണ് സൂചന. ജൂലായ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുന്‍പ് മന്ത്രിതല…

Read More

സംസ്ഥാനത്ത് 22 മുതൽ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു ഗതാഗത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial