കടംതിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു; മൂന്ന് പേർ പിടിയിൽ

          പൂന്തുറ : കടം നൽകിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ മർദിച്ചവശനാക്കി പണവും സ്വർണമാലയും എ.ടി.എം കാർഡും കവർന്ന കേസിൽ മൂന്ന് പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ കോളനി സ്വദേശി ഫൈസലിനാണ് ക്രൂരമർദനമേറ്റത്. ബീമാപള്ളി ജവഹർ പള്ളി സ്വദേശികളായ ഷാനവാസ്, അർഷാദ്, മൂസ എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതിയായ ഫിറോസ് ഒളിവിലാണ്. കഴിഞ്ഞ ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. ഫൈസലിൽനിന്ന് ഒന്നാം പ്രതിയായ ഫിറോസ്…

Read More

നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

  മങ്കൊമ്പ് : സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ളാദന്റെയും തങ്കമണിയുടെയും മകൻ പി ശ്യാംലാൽ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം. കിടങ്ങറ ഓഡേറ്റി തെക്കു പാടത്തു നിന്നു നെല്ല് ശേഖരിച്ചു മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലുള്ള കടവിലേക്കു വള്ളത്തിൽ എത്തിക്കുമ്പോഴാണ് സംഭവം. വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നു ശ്യാമും…

Read More

കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 4 പ്രതികൾ പിടിയിൽ

       കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ബാറിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. പിന്നീട് ബാർ ജീവക്കാർ എത്തി ഇരുവരെയും സ്ഥലത്ത് നിന്ന് പറഞ്ഞു വിടുകയായിരുന്നു. എന്നാൽ ശരത്തിനെ പിന്തുടർന്നെത്തിയ നാലംഗ സംഘം കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു….

Read More

ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺക്കുട്ടികളെയും കൊലപ്പെടുത്തി യുവാവ്

ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺക്കുട്ടികളെയും കൊലപ്പെടുത്തി യുവാവ്. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് ഗർഭം ധരിച്ചെതെന്ന സംശയമാണ് കൊലപാതക കാരണം. വ്യാഴാഴ്ചയാണ് ഹനംകൊണ്ടയിലെ വീടിനടുത്തെ നീന്തൽ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്നാണ് കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. 26 വയസ്സുകാരിയായ ഫർഹത്ത് പെൺമക്കളായ ഉമേര(8), ആയിഷ(6) എന്നിവരാണ് മരിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തൽ കുളത്തിൽവെച്ചാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയിൽ…

Read More

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി

ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ…

Read More

കൊല്ലത്ത് ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം; പിന്നാലെ കേസ്

കൊല്ലം: നഗരത്തില്‍ ഗുണ്ടകൾക്ക് താവളമൊരുക്കുന്നു. ഗുണ്ടകൾക്ക് കൂടിച്ചേരാൻ ഓഫീസ് തുറക്കാൻ നീക്കം. ഗുണ്ടാ അസോസിയേഷനാണ് ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ഒരുസംഘം ഗുണ്ടകള്‍ കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ട് യോഗം ചേർന്നു.ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായാണ് ഗുണ്ടകള്‍ യോഗം ചേര്‍ന്നത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്.  ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ദൃശ്യങ്ങളിലുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവത്തിൽ ആറുപേര്‍ക്കെതിരെ…

Read More

 സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് രമേശ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് പിഷാരടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് പരാതിക്കാരി. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ആണ് കവിതാ മേനോൻ പരാതി നൽകിയത്. പിഷാരടി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ…

Read More

6വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കാസർഗോഡ്: കാസർഗോഡ് 6 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്നെ അതി ക്രൂരമായി മർദിച്ചെന്നാണ് കുട്ടി പറയുന്നത്. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചുവെന്ന് 6 വയസുകാരന് പറഞ്ഞു. കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചു നീട്ടുകയും അടിക്കുകയും ചെയ്യുമായിരുന്നെന്നാണ് കുട്ടി പറയുന്നത്. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ്…

Read More

ഇറാൻ വെടിവച്ച് വീഴ്ത്തിയത് അമേരിക്കയുടെ തകർക്കാനാവാത്ത ഈഗിളിനെ

ഇറാൻ വെടിവച്ച് വീഴ്ത്തിയത് അമേരിക്കയുടെ തകർക്കാനാവാത്ത ഈഗിളിനെ, നഷ്ടം 927 കോടി രൂപയെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ ഫിലിപ്. ഇറാനെതിരായ സൈനിക നടപടി അമേരിക്ക തുടരുന്നതിനിടെ രണ്ട് ദിവസത്തിനിടെ അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങളാണ് ഇറാൻ തകർത്തത്. ഇതിന് പുറമേ ഒന്നിലേറെ അമേരിക്കൻ ഹെലികോപ്ടറുകൾക്കും തകരാറുകളുണ്ടായി. 24 മണിക്കൂറിനുള്ളിൽ ഈഗിളിന്റെ വീഴ്ചയാണ് അമേരിക്കയ്ക്ക് കനത്ത പ്രഹരമാവുക. മറ്റ് പോർവിമാനങ്ങളുടെ സുരക്ഷാ വലയത്തിൽ പറക്കുന്ന തകർക്കാനാവാത്തത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദീർഘദൂര ആക്രമണത്തിന് ഉപയോഗിക്കുന്ന ഈഗിളിന് 927 കോടി രൂപയോളം…

Read More

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എസ് രാജീവാണ് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. ആദ്യം ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവന്‍ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയില്‍ എത്തിച്ചു. പ്രൊഡ്യൂസര്‍ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട് സിനിമ സൈറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial