പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥി; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വിവാദമായി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ വിദ്യാഭ്യാസ മന്തി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പ്രായൂപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് വ്ലോഗറായ മുകേഷ് എം നായര്‍. പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. മികച്ച വിജയം…

