കാര്യവട്ടത്തിന് ലോകകപ്പ് വേദി നഷ്ടം; തിരിച്ചടിയായത് സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച

  തിരുവനന്തപുരം : വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴ്ചയാണ് വേദി നഷ്ടമാകാന്‍ കാരണം. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് കൈവിട്ടു പോയത്. സ്റ്റേഡിയത്തിലെ പുല്‍…

Read More

അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ്…

Read More

എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം;ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇത്…

Read More

തായ്ലാൻഡിൽ നിന്ന് മുംബൈയിൽ വിമാനം ഇറങ്ങിയ യാത്രക്കാരൻ പരിശോധനയിൽ ബാഗ് തുറന്നു, അകത്ത് നിറയെ വിഷപ്പാമ്പുകൾ

മുംബൈ : തായ്‌ലൻഡിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരു ഇന്ത്യൻ പൗരനെ കസ്റ്റംസ് പിടികൂടി. ലഗേജിൽ ഒളിപ്പിച്ച നിലയിൽ 48 അത്യധികം വിഷമുള്ള പാമ്പുകളും അഞ്ച് ആമകളുമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം ബാങ്കോക്കിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞത്. പരിശോധിച്ച ലഗേജിൽ നിന്ന് 48 വിഷമുള്ള വൈപ്പറുകളെയും (ഇതിൽ മൂന്നെണ്ണം സ്പൈഡർ-ടെയിൽഡ് ഹോൺഡ് വൈപ്പറുകളും 44…

Read More

ട്യൂഷൻവിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി

പനങ്ങാട്(കൊച്ചി): നെട്ടൂരിൽ ട്യൂഷൻവിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിലായി. മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ സുധീഷ (28) ണ്. പനങ്ങാട് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച 6.30-ഓടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു നാലാംക്ലാസിലെ രണ്ടുവിദ്യാർത്ഥിനികളെയാണ് സ്കൂട്ടറിലെത്തിയ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി കുടുംബം പനങ്ങാട് പോലീസിന് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനങ്ങാട് സിഐ സാജു ആൻ്റണി, എസ്ഐ മുനീർ, അരുൺരാജ്, പ്രശാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ്…

Read More

കുവൈറ്റിൽ സുരക്ഷ പരിശോധനയിൽ 130 പ്രവാസികൾ പിടിയിലായി

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നതിനിടെ 130 പ്രവാസികൾ പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് 130 പ്രവാസികൾ അറസ്റ്റിലായത്. റസിഡൻസി തൊഴിൽ തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിലാണ് പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരിൽ 17 പേർക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തു. സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാത്ത  ആളുകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു….

Read More

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയില്‍ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. Share on FacebookTweetFollow us

Read More

മഹാരാഷ്ട്രയിൽ ഇനി മുതൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും.

മുംബൈ: മഹാരാഷ്ട്രയിൽ ഇനി മുതൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും. ഇതിനായി സേനയിൽ നിന്നും വിരമിച്ച സൈനികരെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ പറഞ്ഞു. വിദ്യാർത്ഥികളിൽ ദേശസ്നേഹം, അച്ചടക്കം, പതിവായി ശാരീരിക വ്യായാമം ചെയ്യുന്ന ശീലം എന്നിവ വളർത്തി യെടുക്കുന്നതിനായാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. ‘ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന തലത്തിലുള്ള സൈനിക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യസ്നേഹം വളർത്തിയെടുക്കാനും, പതിവായി ശാരീരിക വ്യായാമം പോലുള്ള ശീലങ്ങൾ…

Read More

മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ  തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ ഒരു തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സുരേഷ് വർമ്മ എന്ന തൊഴിലാളിയെ തല്ലിക്കൊന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 50,000 രൂപയുടെ മാമ്പഴം മോഷ്ടിച്ചു എന്നാണ് ആരോപണം. അഷ്ഫാഖ് റയാൻ, വിനോദ് അഗർവാൾ, മൊഹമ്മദ് ഉമർ, ദശ്രന്ത് മൗര്യ, യാക്കൂബ് അബ്ദുൽ ഗഫാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഷിഖും സംഘവും ഒരു ബാർദോളിയിലെ അകോതി ഗ്രാമത്തിൽ ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. ഇവിടെയാണ് സുരേഷ് വർമയും ജോലി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സർക്കുലറിൽ പറയുന്നു. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദ്ദേശങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial