കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം; അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയിൽ
അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയൽ (32) ആണ് കഠിനംകുളം പൊലീസിൻ്റെ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കന്യാസ്ത്രീ മഠമായ സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ്…

