മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗം; 48 മണിക്കൂറിനുള്ളില്‍ ‘ജാഠ്’ തീയറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്ന് ക്രിസ്ത്യന്‍ മത നേതാക്കൾ
സണ്ണി ഡിയോള്‍ നായകനായ പുതിയ ബോളിവുഡ് ചിത്രമായ ജാഠ് തീയറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ മത സംഘടനാ നേതാക്കൾ. തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗം ഈ ചിത്രത്തിലുണ്ടെന്നാണ് പഞ്ചാബിലെ ക്രിസ്ത്യന്‍ മത സംഘടനാ നേതാക്കളുടെ ആരോപണം. ചിത്രം തിയറ്ററുകളില്‍ നിന്ന് നീക്കണമെന്നും ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മത സംഘടനാ പ്രതിനിധികള്‍ ജോയിന്‍റ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. 48 മണിക്കൂറിനുള്ളില്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍…

