സ്കൂട്ടർ സ്വകാര്യ ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതികൾക്ക് രക്ഷകനായി മന്ത്രി

കൊല്ലം: ഇരുമ്പുപാലത്തിനടുത്ത് ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ കാവനാട് സ്വദേശികൾക്ക് മന്ത്രി രക്ഷകനായി. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ നിന്നും ജില്ലാ പഞ്ചായത്ത് ഹാളിൽ മടങ്ങും വഴിയാണ് യുവതികൾ രക്തം വാർന്ന റോഡിൽ കിടക്കുന്നത്. മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയിൽ യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം സൃഷ്ടിച്ച സ്വകാര്യ ബസ്സിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൊല്ലം…

Read More

സംസ്ഥാനത്തുടനീളം സ്കൂളുകളിലേക്ക് നീന്തൽ പരിശീലനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലേക്ക് നീന്തൽ പരിശീലനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഡബ്ല്യുയഎച്ച്.ഒ, ദ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെല്ത്‌, സെന്റർ ഫോർ ഇൻജുറി പ്രിവൻഷൻ ആൻഡ് ട്രോമാ കെയർ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സ്വിം സേഫ് പദ്ധതിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീന്തൽ പഠിക്കുന്നതിലൂടെ നമ്മള്‍ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. നീന്തല്‍ പഠിച്ചാൽ അവശ്യഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളില്‍…

Read More

സ്കൂളിന് സമീപം അണലികുഞ്ഞുകൾ പരിഭ്രാന്തയിൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും

പാലക്കാട്: സ്കൂളിന്റെ സമീപത്തായി അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആർ കെ സ്കൂളിനു സമീപത്തെ മതിലിൻ്റെ അടിയിൽ നിന്നാണ് 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മതിലിനടിയിൽ ഇനിയും അണലികൾ ഉണ്ടെന്നാണ് വിവരം. ഇതേത്തുടർന്ന് ഇവയെ പിടികൂടുന്നതിനായി ശ്രമം പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മതിൽ പൊളിച്ച് അണലികളെ പിടികൂടാനാണ് തീരുമാനം. Share on FacebookTweetFollow us

Read More

അഞ്ചു വർഷം ശമ്പളം ലഭിക്കാതെ ജോലി, ആത്മഹത്യ ചെയ്ത അലീന ബെന്നി ടീച്ചറിന് നിയമന ഉത്തരവ് നൽകിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ല. ഒടുവിൽ നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കി. കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് മരണശേഷം നിയമന ഉത്തരവ് നൽകിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. താൽക്കാലിക നിയമനം നൽകിയ ഉത്തരവാണ് അലീന മരിച്ച് 24-ാം ദിവസം എത്തിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയതാണ് ഉത്തരവ്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. ശമ്പള സ്കെയിൽ പ്രകാരമുള്ള…

Read More

കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കുളത്തൂപ്പുഴ: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവ് ശ്രീജിത് ഭവനില്‍ ശ്രീജിത്ത് (21), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെടുവന്നൂര്‍ക്കടവ് മഹേഷ് ഭവനില്‍ മഹേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കുളത്തൂപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സ്കൂൾ വിദ്യാര്‍ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഏറെക്കാലമായി ശ്രീജിത്ത് പെൺകുട്ടിയെ വിടാതെ പിന്തുടർന്നിരുന്നു. ഇയാളുടെ പ്രണയാഭ്യര്‍ഥന…

Read More

രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തില്ല; പ്രസവാവധി നിഷേധിക്കപ്പെട്ട ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജീവനക്കാരി വിവാഹിതയാണെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടവാസൽ ജില്ലാ മജിസ്ട്രേറ്റ് കോടതി പ്രസവാവധി നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓഫീസ് അസിസ്റ്റന്‍റായ കവിതയുടേത് രണ്ടാം വിവാഹം ആണെന്നും വിവാഹത്തിന് മുൻപ് ഗർഭിണിയായെന്നും പറഞ്ഞാണ് ജില്ലാ മജിസ്ട്രേറ്റ് പ്രസവാവധി നിഷേധിച്ചത്. ശരിയായ വിധത്തിൽ വിവാഹിതരായവർക്ക് മാത്രമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും മജിസ്ട്രേറ്റ് നിലപാടെടുത്തു. തുടർന്ന്…

Read More

തുണി ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; ജോലിയിലുണ്ടായിരുന്ന 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: ഗാസിയാബാദിലെ ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദതേരി ഗ്രാമത്തിലെ ഒരു തുണി ഫാക്ടറിയിൽ വെള്ളിയാഴ്ച ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭോജ്പൂർ ഗ്രാമവാസിയായ യോഗേന്ദ്ര കുമാർ (48), മോദിനഗർ കൃഷ്ണ നഗറിൽ നിന്നുള്ള അനുജ് സിംഗ് (27), ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള അവദേശ് കുമാർ (21) എന്നിവരാണ് മരിച്ചതെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു. ഈ ദാരുണമായ അപകടം ഫാക്ടറി സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നോർഡ്‌സ്റ്റേൺ റബ്ബർ…

Read More

ബെംഗളൂരുവിൽ നിന്നും എംഡിഎംഎയുമായെത്തി; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്

തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തൃശ്ശൂർ അമ്മാടം സ്വദേശി കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്നാണ് വില്പനയ്ക്കായി ലഹരി എത്തിച്ചത്. പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടി മുതൽ പുറത്തെടുത്തത് Share on FacebookTweetFollow us

Read More

നിലംപൊത്തി കെട്ടിടങ്ങൾ, 20-ലേറെ മരണം; മ്യാൻമാറിലും തായല്ന്‍ഡിലും ശക്തമായ ഭൂചലനം

മ്യാൻമാറിലും അയല്‍രാജ്യമായ തായല്ന്‍ഡിലും ശക്തമായ ഭൂചലനം. മ്യാന്‍മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ 20 പേർ കൊല്ലപ്പെട്ടാതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-ന് മധ്യ മ്യാന്‍മറിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. മ്യാന്‍മാറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും…

Read More

എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ;’ബിജെപിയെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ചിട്ടുണ്ട്; പൃഥ്വിയുടെയും മോഹൻലാലിന്റെയും ധൈര്യം

എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ. മുംബൈ ഐനോക്‌സില്‍ നിന്ന് ചിത്രം കണ്ട ശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്ലോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘എംപുരാന് ഓസ്‌കര്‍, ധൈര്യത്തിനുള്ളത്’, എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ഈശ്വറിന്റെ വാക്കുകൾ “സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസിറ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ട്. അത് എംപുരാനിൽ പൃഥ്വിരാജിന് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയവും നിലപാടും ആശയവുമൊക്കെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial